കൊടിയത്തൂര്‍: മലയോര മേഖലയിലെ നിരവധി രോഗികളുടെ ആശ്രയമായ കൊടിയത്തൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ മെഡിക്കല്‍ ലാബ് പ്രവര്‍ത്തനം തുടങ്ങി. മേഖലയില്‍ കൊടിയത്തൂര്‍, കാരശ്ശേരി, ചാത്തമംഗലം, കീഴുപറമ്പ് പഞ്ചായത്തുകളിലെയും മുക്കം നഗരസഭയിലെയും നിരവധിപേരാണ് ഈ സര്‍ക്കാര്‍ ആശുപത്രിയെ ആശ്രയിക്കുന്നത്. മെഡിക്കല്‍ ലാബിന്‍െറ ഉദ്ഘാടനം ജോര്‍ജ് എം. തോമസ് എം.എല്‍.എ നിര്‍വഹിച്ചു. സംസ്ഥാനത്ത് ആരോഗ്യരംഗം സാധാരണക്കാരന് പ്രാപ്യമാവുന്ന സ്ഥിതി വരണമെന്നും ആധുനികചികിത്സ പാവപ്പെട്ടവനുകൂടി ചുരുങ്ങിയ ചെലവില്‍ യാഥാര്‍ഥ്യമാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്നും എം.എല്‍.എ പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സി.ടി.സി. അബ്ദുല്ല അധ്യക്ഷത വഹിച്ചു. ബ്ളോക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്കെ.പി. അബ്ദുറഹിമാന്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സ്വപ്ന വിശ്വനാഥ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി. ചന്ദ്രന്‍, ഡോ. ബാബുരാജ്, ഡോ. സുഗതകുമാരി, കെ.വി. അബ്ദുറഹിമാന്‍, സാബിറ തറമ്മല്‍, കെ. സാറ, ചേറ്റൂര്‍ മുഹമ്മദ്, കരീം കൊടിയത്തൂര്‍, കെ.ടി. മന്‍സൂര്‍, ഡോ. വിജയന്‍, സത്താര്‍ കൊളക്കാടന്‍, അസ്സന്‍കുട്ടി കലങ്ങോട്ട്, റസാഖ് കൊടിയത്തൂര്‍, റഫീഖ് കുറ്റ്യോട്ട്, നിസാര്‍ കൊളായി, ഡോ. നൗഷാദ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.