കോഴിക്കോട്: മെഡിക്കല്‍ കോളജിന്‍െറ അനുബന്ധ സ്ഥാപനമായി പ്രവര്‍ത്തിക്കുന്ന ഗവ. ഡെന്‍റല്‍ കോളജില്‍ ഫാര്‍മസിയില്ലാത്തതിനാല്‍ രോഗികള്‍ മരുന്നുതേടി അലയുന്നു. സര്‍ക്കാര്‍ ആശുപത്രിയില്‍ എല്ലാ സൗകര്യങ്ങളുണ്ടാകുമെന്നും എല്ലാം സൗജന്യമായിരിക്കുമെന്നുമൊക്കെ കരുതി വരുന്നവര്‍ക്ക് മരുന്നടക്കം എല്ലാം പുറത്തുനിന്ന് വാങ്ങേണ്ടിവരുകയാണ്. മെഡിക്കല്‍ കോളജ്, ഐ.എം.സി.എച്ച്, ചെസ്റ്റ് ആശുപത്രി എന്നിവിടങ്ങളിലെല്ലാം ഫാര്‍മസിയുള്ളപ്പോഴാണ് ഡെന്‍റല്‍ കോളജിനെ മാത്രം സര്‍ക്കാര്‍ അവഗണിക്കുന്നത്. ഡെന്‍റല്‍ കോളജില്‍ ദിവസവും നൂറുകണക്കിന് രോഗികളാണ് വരുന്നത്. ഇവര്‍ക്ക് ഡോക്ടര്‍മാര്‍ എഴുതുന്ന മരുന്നുകള്‍ പുറമെനിന്ന് വാങ്ങുകയാണ്. ചിലര്‍ വളരെ അകലെയുള്ള മെഡിക്കല്‍ കോളജ് ആശുപത്രിയിലെ 69ാം നമ്പര്‍ റൂമിലെ ഫാര്‍മസിയിലത്തെി മരുന്നുവാങ്ങുകയാണ്. മെഡിക്കല്‍ കോളജില്‍ വരുന്ന രോഗികള്‍ക്കല്ലാതെ പുറത്തുനിന്നുള്ളവര്‍ക്ക് മരുന്നു നല്‍കാന്‍ പാടില്ളെന്നാണെങ്കിലും രോഗികളുടെ ദുരിതംകണ്ട് മനസ്സലിഞ്ഞ് മരുന്നുനല്‍കാറാണ് പതിവ്. പലപ്പോഴും ഇവര്‍ ക്യൂനിന്ന് മരുന്നിന് ശീട്ട് കൊടുക്കുമ്പോഴാണ് മരുന്നില്ളെന്നറിയുക. പല്ലുപറിച്ചു രക്തമൊഴുകിവരുന്ന രോഗികള്‍ക്ക് ഇതുവലിയ പീഡനമാവുകയാണ്. ഡെന്‍റല്‍ കോളജിലെ ചില ഡോക്ടര്‍മാര്‍ മെഡിക്കല്‍ റെപ്രസെന്‍േററ്റീവുമാര്‍ നല്‍കുന്ന സാമ്പ്ള്‍ മരുന്നുകള്‍ രോഗികള്‍ക്ക് നല്‍കാറുണ്ട്. എന്നാല്‍, 10 പേരില്‍ കൂടുതല്‍ ആളുകള്‍ക്ക് നല്‍കാന്‍ അതുണ്ടാകാറില്ല. ഡെന്‍റല്‍ കോളജില്‍ ഫാര്‍മസി വേണമെന്ന് മെഡിക്കല്‍ കോളജിലെ ഫാര്‍മസിസ്റ്റുകളുടെയും ഗവ. ഫാര്‍മസിസ്റ്റ് അസോസിയേഷന്‍െറയും ചിരകാലാവശ്യമാണ്. ഫാര്‍മസി വേണമെന്ന് എല്ലാ തവണയും സര്‍ക്കാറിന് അപേക്ഷനല്‍കാറുണ്ടെങ്കിലും ഇതുവരെയും നടപടിയൊന്നുമുണ്ടായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.