കോഴിക്കോട്: ജപ്പാന്‍ കുടിവെള്ള പദ്ധതി കരാറുകാരന്‍െറ അനാസ്ഥകാരണം പൂര്‍ണമായി ഉപയോഗപ്പെടുത്താനാവാത്ത നിലയിലാണെന്നും ഇക്കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും ജില്ലാ വികസനസമിതി യോഗത്തില്‍ ആവശ്യമുയര്‍ന്നു. പദ്ധതിപ്രകാരം കോഴിക്കോട് കോര്‍പറേഷനിലും 13 പഞ്ചായത്തുകളിലുമായി 20 കൂറ്റന്‍ ടാങ്കുകള്‍ സ്ഥാപിച്ചിരുന്നു. ഇതില്‍ ചേളന്നൂരിലെ ടാങ്ക് ഒഴികെ മറ്റെല്ലാം പൂര്‍ത്തിയായെങ്കിലും ഈ ടാങ്കുകളില്‍നിന്ന് ഉപഭോക്താക്കള്‍ക്കുള്ള സപൈ്ളലൈന്‍ പ്രവൃത്തി യഥാസമയം പൂര്‍ത്തിയാക്കുന്നതില്‍ കരാറുകാര്‍ നിരുത്തരവാദപരമായാണ് പെരുമാറുന്നതെന്ന് കോര്‍പറേഷന്‍ മേയര്‍ വി.കെ.സി. മമ്മദ്കോയയും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ബാബു പറശ്ശേരിയും യോഗത്തില്‍ അറിയിച്ചു. ഇക്കാര്യത്തില്‍ അടിയന്തര റിപ്പോര്‍ട്ട് നല്‍കണമെന്ന് അധ്യക്ഷത വഹിച്ച സബ് കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ ജൈക്ക ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ജപ്പാന്‍ കുടിവെള്ള പദ്ധതിയില്‍ പെരുവണ്ണാമൂഴിയില്‍നിന്നത്തെുന്ന വെള്ളമിപ്പോള്‍ വെള്ളിമാട്കുന്ന് ബാലമന്ദിരം, പൊറ്റമ്മല്‍, മലാപ്പറമ്പ് എന്നിവിടങ്ങളില്‍ നേരത്തെയുള്ള പഴയ ടാങ്കുകള്‍ വഴിയാണ് നഗരത്തില്‍ വിതരണം ചെയ്യുന്നത്. നേരത്തെ പ്രസവവും അനുബന്ധ ചികിത്സകളും നടന്നിരുന്ന ബാലുശ്ശേരി കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍റര്‍ താലൂക്ക് ആശുപത്രിയായി ഉയര്‍ത്തിയെങ്കിലും മിനിമം തസ്തികപോലും അനുവദിക്കാത്തതിനാല്‍ ഉച്ചക്കുശേഷം അടച്ചിടേണ്ടിവരുന്ന അവസ്ഥയാണെന്നും കാഷ്വാലിറ്റി അനുവദിച്ചിട്ടില്ളെന്നും പുരുഷന്‍ കടലുണ്ടി എം.എല്‍.എ അവതരിപ്പിച്ച പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ അടിയന്തര നടപടി വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. യോഗത്തില്‍ എം.എല്‍.എമാരായ പി.ടി.എ. റഹീം, സി.കെ. നാണു, എം.കെ. രാഘവന്‍ എം.പിയുടെ പ്രതിനിധി എ. അരവിന്ദന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് റീന മുണ്ടേങ്ങാട്ട്, മുനിസിപ്പല്‍ ചെയര്‍മാന്മാരായ കെ. ബാലകൃഷ്ണന്‍ (രാമനാട്ടുകര), വി. കുഞ്ഞന്‍ (മുക്കം), ഷെരീഫ കണ്ണിപ്പൊയില്‍ (കൊടുവള്ളി), കൊയിലാണ്ടി മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്സന്‍ വി.കെ. പത്മിനി എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.