വേളം: കാക്കുനിയിലെ രാഷ്ട്രീയ കുടിപ്പകയില്‍ നിരപരാധിയായ വടക്കുംകര അജ്മലിന് (24) നഷ്ടപ്പെട്ടത് കൈവിരല്‍. പാര്‍ട്ടി പ്രവര്‍ത്തനമൊന്നുമില്ലാത്ത അജ്മല്‍ ഒന്നരമാസം മുമ്പാണ് ബഹ്റൈനില്‍നിന്ന് നാട്ടിലത്തെിയത്. ഈ മാസം മൂന്നിനായിരുന്നു വിവാഹം. 21ന് രാത്രി എട്ടിന് വീട്ടിനടുത്ത കാക്കുനി-നമ്പാംവയല്‍ റോഡിലൂടെ നടക്കുമ്പോള്‍ മുഖംമൂടി സംഘം അജ്മലിനെ പതിയിരുന്ന് വെട്ടുകയായിരുന്നു. ഒരു വാഹനം വരുന്നതുകണ്ടാണ് ആക്രമികള്‍ പിന്തിരിഞ്ഞത്. ഇല്ളെങ്കില്‍ തന്‍െറ ജീവനെടുക്കുമായിരുന്നെന്ന് അജ്മല്‍ പറഞ്ഞു. കൈകള്‍ക്കും തലക്കും കാലിനും ആഴത്തില്‍ മുറിവേറ്റു. പൊലീസ് വാഹനത്തില്‍ കുറ്റ്യാടി ഗവ. ആശുപ്രത്രിയില്‍ എത്തിച്ചപ്പോഴാണ് ഇടതുകൈയുടെ ചൂണ്ടുവിരല്‍ അറ്റതായി കാണുന്നത്. ഉടന്‍ ആളുകള്‍ വെട്ടേറ്റ സ്ഥലത്തുവന്ന് പരതിയപ്പോള്‍ മണ്ണില്‍ പുതഞ്ഞുകിടക്കുന്ന വിരല്‍ കിട്ടി. അപ്പോഴേക്കും അജ്മലിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വിരലുമായി കുതിച്ചത്തെിയെങ്കിലും വിരലിന്‍െറ ഞരമ്പുകള്‍ ചിതറുകയും ജീവന്‍ നശിക്കുകയും ചെയ്തതിനാല്‍ തുന്നിച്ചേര്‍ക്കാനായില്ല. ബഹ്റൈനില്‍ മൊബൈല്‍ ടെക്നീഷ്യനായ അജ്മലിന് ജോലി തുടരാന്‍ കഴിമോയെന്ന ആശങ്കയാണിപ്പോള്‍. അജ്മലിനെ വെട്ടിയതിനെ തുടര്‍ന്ന് കാക്കുനിയിലുണ്ടായ സി.പി.എം-മുസ്ലിം ലീഗ് സംഘര്‍ഷത്തില്‍ ഇരുവിഭാഗത്തിന്‍െറയും എട്ടു വീടുകള്‍ ആക്രമിക്കപ്പെടുകയും ഒരു കാറും കടയും തകര്‍ക്കുകയും ചെയ്തിരുന്നു. സ്ഥലം എം.എല്‍.എയും മറ്റും തകര്‍ന്നവീടുകളും മറ്റും സന്ദര്‍ശിച്ചെങ്കിലും ആദ്യം ആക്രമണത്തിനിരയായ നിരപരാധിയായ തന്‍െറ മകനെ സന്ദര്‍ശിക്കാത്തതില്‍ ദു$ഖമുണ്ടെന്ന് പിതാവ് വടക്കുംകര അബ്ദുല്ല പറഞ്ഞു. ബഹ്റൈനിലായിരുന്ന അദ്ദേഹം അജമലിന്‍െറ വിവാഹം നടത്താനാണ് നാട്ടിലത്തെിയത്. അയല്‍വാസിയും മടപ്പള്ളി ഗവ. കോളജ് ബിരുദ വിദ്യാര്‍ഥിയുമായ അഖിലേഷിനെ ഈ മാസം എട്ടിന് ഒരുസംഘം പതിയിരുന്ന് ആക്രമിച്ചു. കൈയെല്ല് ഒടിഞ്ഞ് വീട്ടില്‍ കഴിയുകയാണിയാള്‍. പാലോടി കുന്നിലെ ക്ളബ് വാര്‍ഷികം കഴിഞ്ഞ് സുഹൃത്തിനൊപ്പം രാത്രി സൈക്കിളില്‍ വരുമ്പോഴായിരുന്നു ആക്രണം. പരിക്കുകാരണം ഞായറാഴ്ച കോഴിക്കോട്ട് നടക്കുന്ന സൈനിക സെലക്ഷനുള്ള പരീക്ഷ മുടങ്ങുമെന്ന് അമ്മ പറഞ്ഞു. നാട്ടില്‍ ഭയവും ആശങ്കയും നിലനില്‍ക്കുകയാണ്. അഖിലേഷിനെ ശനിയാഴ്ച ആശുപത്രിയില്‍ കൊണ്ടുപോകാന്‍ വാഹനം വിളിച്ചെങ്കിലും ഭീതികാരണം ആരും വന്നില്ളെന്നും അവര്‍ പറഞ്ഞു. ആക്രമികളെ പാര്‍ട്ടിക്കാര്‍ സംരക്ഷിക്കുന്നതിനാലാണ് അനിഷ്ടസംഭവങ്ങള്‍ വര്‍ധിക്കുന്നതെന്ന് നിഷ്പക്ഷമതികള്‍ പറയുന്നു. തകര്‍ക്കപ്പെട്ട മിക്കവീടുകളും നിരപരാധികളുടേതാണ്. സംഭവങ്ങളില്‍ രാഷ്ട്രീയപ്രേരിതമായി പ്രതികളാക്കിയതിനാല്‍ ചില യുവാക്കള്‍ ഒളിവില്‍ കഴിയേണ്ട സ്ഥിതിയാണത്രെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.