കോഴിക്കോട്: സ്നേഹവും സമത്വവും സാഹോദര്യവും പ്രതിജ്ഞയില്‍മാത്രം ഒതുക്കുന്നവര്‍ക്കിടയില്‍ വ്യത്യസ്തരായി മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികള്‍ റിപ്പബ്ളിക് ആഘോഷിച്ചു. നിരക്ഷരതയുടെയും ദാരിദ്ര്യത്തിന്‍െറയും രോഗങ്ങളുടെയും ഇരുട്ടിലമര്‍ന്ന കൊടക്കാട്ടുംപാറ കോളനി നിവാസികള്‍ക്ക് റിപ്പബ്ളിക് ദിനത്തില്‍ സഹായഹസ്തവുമായത്തെിയാണ് മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികള്‍ സാഹോദര്യവും സമത്വവും പ്രതിജ്ഞക്കപ്പുറം ഊട്ടിയുറപ്പിക്കാന്‍ ശ്രമിച്ചത്. മെഡിക്കല്‍ കോളജ് യൂനിയന്‍െറ ‘കൂടെ’ എന്ന പദ്ധതിപ്രകാരം തിരുവമ്പാടിക്കടുത്ത് കൊടക്കാട്ടുംപാറ എന്ന 34 കുടുംബങ്ങളടങ്ങുന്ന ആദിവാസി ഗ്രാമത്തെ ദത്തെടുക്കാനാണ് തീരുമാനം. ഒരു ദിവസം പതാക ഉയര്‍ത്തുന്നതിലും മധുരം വിതരണം ചെയ്യുന്നതിലും മാത്രം എല്ലാവരുടെയും റിപ്പബ്ളിക് ദിനാഘോഷം അവസാനിക്കുമ്പോള്‍ ഒരിക്കലും മറക്കാത്ത സേവനമാണ് വിദ്യാര്‍ഥികള്‍ ചെയ്യുന്നത്. ദത്തെടുക്കുന്നതിന്‍െറ ഭാഗമായി ഗ്രാമത്തില്‍ റിപ്പബ്ളിക് ദിനത്തില്‍ മെഡിക്കല്‍ ക്യാമ്പും ഭക്ഷണ വിതരണവും സംഘടിപ്പിച്ചു. ലഹരി ഉപയോഗത്തിനടിമകളായ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ഗ്രാമത്തിലെ കുട്ടികളുടെ വിദ്യാഭ്യാസവും ആരോഗ്യവും ഭീഷണിയിലാണ്. ദിവസങ്ങള്‍ക്കുമുമ്പ് ഗ്രാമം സന്ദര്‍ശിച്ച ഒരു കൂട്ടം വിദ്യാര്‍ഥികള്‍ കണ്ട ദയനീയ കാഴ്ചകളാണ് ഇങ്ങനെ ഒരാശയത്തിലേക്ക് വഴി തുറന്നത്. പുതപ്പ്, വസ്ത്രങ്ങള്‍, ബക്കറ്റ്, തുടങ്ങിയ അത്യാവശ്യ സാധനങ്ങളും വിദ്യാര്‍ഥികള്‍ ഇവര്‍ക്ക് എത്തിച്ചുകൊടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.