അബ്ദുല്‍ കരീം വധക്കേസില്‍ വിധി നാളെ

കോഴിക്കോട്: വയനാട് ജംഗ്ള്‍ പാര്‍ക്ക് റിസോര്‍ട്ട് ഉടമയായിരുന്ന കോഴിക്കോട് വൃന്ദാവന്‍ കോളനിയില്‍ അബ്ദുല്‍ കരീം (62) കൊല്ലപ്പെട്ട കേസില്‍ എരഞ്ഞിപ്പാലം മാറാട് സ്പെഷല്‍ കോടതി ജഡ്ജി എസ്. കൃഷ്ണകുമാര്‍ വെള്ളിയാഴ്ച വിധിപറയും. റിസോര്‍ട്ട് നടത്തിപ്പുമായി ബന്ധപ്പെട്ട് കരീമുമായുള്ള വിരോധത്താല്‍ പ്രതികളിലൊരാളായ ബാബു വര്‍ഗീസ് ക്വട്ടേഷന്‍ സംഘാംഗങ്ങളെക്കൊണ്ട് വയനാട് ചുരം ഒമ്പതാം വളവില്‍ കരീം സഞ്ചരിച്ചിരുന്ന ക്വാളിസ് കാര്‍ തടഞ്ഞുനിര്‍ത്തി മാരകായുധങ്ങളുപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. ഡ്രൈവര്‍ ശിവനെ മാരകമായി പരിക്കേല്‍പിക്കുകയും ചെയ്തിരുന്നു. ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ വാഹനത്തിലത്തെി കരീമിന്‍െറ വാഹനം തടയുകയായിരുന്നു. പരിക്കേറ്റ ശിവന്‍ കേസിലെ പ്രധാന സാക്ഷിയായി. 2006 ഫെബ്രുവരി 11നായിരുന്നു സംഭവം. ക്വട്ടേഷന്‍ സംഘാംഗങ്ങളായ ജോഷിദാസ് (41), സച്ചിന്‍ എന്ന സജി (42), കണ്ണന്‍ (40) എന്നിവരുടെ വിചാരണയാണ് ഇപ്പോള്‍ നടന്നത്. സംഘാംഗങ്ങളായ റോ ണി തോമസ്, അനിലന്‍, സുധീര്‍ എന്നിവരെ വടകര അഡീ. ജില്ലാ കോടതി 2012 ഒക്ടോബര്‍ 25ന് ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. ഗൂഢാലോചന തെളിയിക്കാന്‍ കഴിയാതിരുന്നതിനാല്‍ ഗൂഢാലോചനയില്‍ പങ്കാളികളായിരുന്ന പ്രതികളെ വടകര കോടതി വെറുതെ വിട്ടിരുന്നു. ബാബു വര്‍ഗീസ് വിചാരണ മധ്യേ മരിച്ചു. 2015 ഒക്ടോബര്‍ 12ന് ആരംഭിച്ച വിചാരണ നടപടികളാണ് ഇപ്പോള്‍ പൂര്‍ത്തിയായത്. പ്രോസിക്യൂഷനുവേണ്ടി അഡീ. പബ്ളിക് പ്രോസിക്യൂട്ടര്‍ അഡ്വ. സി. സുഗതന്‍ ഹാജരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.