ബംഗ്ളാദേശ് യുവതിയെ പീഡിപ്പിച്ച കേസില്‍ പ്രോസിക്യൂഷന്‍ വിസ്താരം ഇന്ന് പൂര്‍ത്തിയാകും

കോഴിക്കോട്: ബംഗ്ളാദേശ് സ്വദേശിനിയായ യുവതിയെ എരഞ്ഞിപ്പാലത്ത് ഫ്ളാറ്റില്‍ തടഞ്ഞുവെച്ച് ഒരു സംഘം ആളുകള്‍ ബലാത്സംഗം ചെയ്ത കേസില്‍ പ്രോസിക്യൂഷന്‍ സാക്ഷി വിചാരണ വ്യാഴാഴ്ച പൂര്‍ത്തിയാകും. യുവതിയെ ബംഗ്ളാദേശില്‍നിന്ന് കടത്തിക്കൊണ്ടുവന്നുവെന്ന് ആരോപിക്കുന്ന ഒന്നാം പ്രതി നൗഫല്‍ (33) ഉപയോഗിച്ച സിംകാര്‍ഡിന്‍െറ വിശദാംശങ്ങള്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. പ്രോസിക്യൂഷന്‍െറ ആവശ്യപ്രകാരമാണ് കേസ് പരിഗണിക്കുന്ന മാറാട് സ്പെഷല്‍ അഡീ. സെഷന്‍സ് കോടതി വോഡഫോണ്‍ നോഡല്‍ ഓഫിസറില്‍നിന്ന് ഫോണ്‍ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടത്. നോഡല്‍ ഓഫിസറെ പ്രോസിക്യൂഷന്‍ സാക്ഷിയായി വിസ്തരിക്കും. യുവതിയുടെ മൊഴി കോടതി നേരത്തേ രേഖപ്പെടുത്തിയിരുന്നു. പ്രോസിക്യൂഷനുവേണ്ടി അഡീ. പബ്ളിക് പ്രോസിക്യൂട്ടര്‍ അഡ്വ. സി. സുഗതന്‍ ഹാജരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.