മുക്കം: കൊടിയത്തൂര്‍ സര്‍വിസ് സഹകരണബാങ്കിന്‍െറ 20 ഏക്കര്‍ ജൈവപച്ചക്കറി കൃഷിയുടെ തൈനടീല്‍ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്‍റ് സി.ടി.സി. അബ്ദുല്ല നിര്‍വഹിച്ചു. ബാങ്ക് വൈസ് പ്രസിഡന്‍റ് എം. കുഞ്ഞിമുഹമ്മദ് അധ്യക്ഷത വഹിച്ചു. പതിവ് തെറ്റിക്കാതെ ഇത്തവണയും വിപുലമായ കൃഷിയാണ് ബാങ്ക് നേതൃത്വത്തില്‍ ഇറക്കുന്നത്. 20ഓളം ഏക്കറിലാണ് പച്ചക്കറികൃഷി തുടങ്ങിയിട്ടുള്ളത്. ഗ്രാമപഞ്ചായത്ത്, കൃഷിഭവന്‍, കുടുംബശ്രീ , ഫാര്‍മേഴ്സ് ക്ളബുകള്‍ എന്നിവയുമായി സഹകരിച്ചാണ് മാതൃകാപരമായ കൃഷി. വിഷുവിന് നാട്ടുകാര്‍ക്ക് മുഴുവന്‍ വിഷരഹിത പച്ചക്കറി ലഭ്യമാക്കുകയെന്നതാണ് പ്രധാന ലക്ഷ്യം. പരിപാടിയില്‍ ചേറ്റൂര്‍ മുഹമ്മദ്, ആമിന പാറക്കല്‍, ജമീല, സാബിറ, കബീര്‍ കണിയാത്ത്, ടി.പി.സി. മുഹമ്മദ്, ഉമ ഉണ്ണികൃഷ്ണന്‍, എ.സി. മൊയ്തീന്‍, കെ.പി.യു. അലി, വൈത്തല അബൂബക്കര്‍, ജോണി ഇടശ്ശേരി, നാസര്‍ കൊളായി, കെ. ബാബുരാജ്, എന്‍. രവീന്ദ്രകുമാര്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.