ദേശീയ സ്കൂള്‍ ഗെയിംസ്: ഒരുക്കം 26ന് പൂര്‍ത്തിയാകും

കോഴിക്കോട്: ദേശീയ സ്കൂള്‍ ഗെയിംസിനുള്ള ഒരുക്കങ്ങള്‍ 26ന് പൂര്‍ത്തിയാകുമെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ്. ജനുവരി 29 മുതല്‍ ഫെബ്രുവരി രണ്ടുവരെ കോഴിക്കോട്ട് നടക്കുന്ന 61ാമത് ഗെയിംസിന്‍െറ വിവിധ സമിതികളുടെ അവലോകനയോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗെയിംസ് വിവരങ്ങള്‍ അറിയാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ സെന്‍റര്‍ മാനാഞ്ചിറ ഡി.ഡി.ഇ ഓഫിസ് വളപ്പില്‍ പുരുഷന്‍ കടലുണ്ടി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മേളക്കത്തെുന്ന മറ്റ് ഭാഷക്കാരായവര്‍ക്ക് താമസസ്ഥലവും മറ്റും ഗൂഗിള്‍ മാപ്പ് വഴി തെരഞ്ഞ് എളുപ്പം കണ്ടത്തൊന്‍ സൗകര്യമൊരുക്കുമെന്ന് മന്ത്രി അബ്ദുറബ്ബ് പറഞ്ഞു. നഗരത്തില്‍ 25 സ്കൂളുകളിലാണ് താമസസൗകര്യം ഒരുക്കുന്നത്. യാത്രാസൗകര്യത്തിനായി അഞ്ച് സ്കൂളുകള്‍ വീതം ഓരോ ക്ളസ്റ്ററായിത്തിരിച്ച് ഓരോ ക്ളസ്റ്ററിനും പ്രത്യേക ചുമതലക്കാരെയും വാഹനസൗകര്യവും ഏര്‍പ്പെടുത്തും. സിറ്റി, നടക്കാവ്, ബൈബാസ്, മെഡിക്കല്‍ കോളജ്, തൊണ്ടയാട് ബൈപാസ് എന്നിങ്ങനെയാണ് ക്ളസ്റ്ററുകള്‍ തിരിക്കുക. ഇതുകൂടാതെ 250 ഹോട്ടല്‍ മുറികളും ഒരുക്കിയിട്ടുണ്ട്. എതെല്ലാം സംസ്ഥാനത്തുള്ളവര്‍ പങ്കെടുക്കുമെന്ന് രജിസ്ട്രേഷന്‍ തുടങ്ങിയശേഷം 27നേ വ്യക്തമാവുകയുള്ളൂ. മാനാഞ്ചിറ ബി.ഇ.എം സ്കൂളില്‍ 25ന് തന്നെ രജിസ്ട്രേഷന്‍ തുടങ്ങും. 2700 താരങ്ങളും 500 ഒഫിഷ്യലുകളും മറ്റുള്ള 500 പേരും എത്തുമെന്നാണ് പ്രതീക്ഷ. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി 29ന് വൈകീട്ട് 3.30ന് ഉദ്ഘാടനം ചെയ്യുന്ന മേളയുടെ സമാപനം പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ മന്ത്രി സമ്മാനങ്ങള്‍ നല്‍കും. ഒളിമ്പ്യന്‍ പി.ടി. ഉഷയുടെ പ്രാഥമിക വിദ്യാഭ്യാസം നടന്ന തൃക്കോട്ടൂര്‍ യു.പി സ്കൂളില്‍നിന്ന് ദീപശിഖാ പ്രയാണം 27ന് വൈകീട്ട് മൂന്നിന് തുടങ്ങും. പിറ്റേദിവസം ഗ്രൗണ്ടിലത്തെും. മേളക്ക് രണ്ട് കോടി രൂപ കാബിനറ്റില്‍ വകയിരുത്തിയിട്ടുണ്ട്. കണ്‍ട്രോള്‍ സെന്‍റര്‍ നമ്പര്‍: 9446633963.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.