കോഴിക്കോട്: സമ്പൂര്‍ണ ശുചിത്വനഗരമാക്കി മാറ്റുന്നതിന്‍െറ ഭാഗമായി പൊതുറോഡുകള്‍, ബൈപാസുകള്‍, മറ്റു വഴിയോരങ്ങള്‍, ബസ്സ്റ്റാന്‍ഡുകള്‍ എന്നിവിടങ്ങളില്‍ മാലിന്യം തള്ളുന്നവരെയും പൊതുസ്ഥലങ്ങളിലേക്ക് വാഹനങ്ങളില്‍ മാലിന്യം കൊണ്ടുവന്ന് തള്ളുന്നവരെയും കണ്ടത്തെി കൈയോടെ പിടികൂടുന്നതിനും നടപടികള്‍ സ്വീകരിക്കുന്നതിനും കോര്‍പറേഷന്‍ ആരോഗ്യവിഭാഗം രാത്രികാല സ്ക്വാഡ് രൂപവത്കരിച്ച് പ്രവര്‍ത്തനം തുടങ്ങി. കോഴിക്കോടിനെ സമ്പൂര്‍ണ ശുചിത്വസാക്ഷരതയുള്ള പട്ടണമാക്കി മാറ്റുന്നതിനുള്ള കൗണ്‍സിലിന്‍െറ നടപടികളുടെ ഭാഗമായാണ് രാത്രികാല സ്വ്കാഡ്. നഗരത്തിന് പുറത്തുനിന്നുപോലും രാത്രിയില്‍ മാലിന്യം നഗരത്തിലെ ബൈപാസ് റോഡുകളിലും പൊതുസ്ഥലങ്ങളിലും നിക്ഷേപിക്കുന്നത് ശ്രദ്ധയില്‍പെട്ടതിന്‍െറ അടിസ്ഥാനത്തിലാണ് കോര്‍പറേഷന്‍ കര്‍ശന നടപടിക്ക് ഒരുങ്ങുന്നത്. നഗരത്തിലെ വീടുകളിലും സ്ഥാപനങ്ങളില്‍നിന്നും ഉണ്ടാവുന്ന മാലിന്യം അലക്ഷ്യമായി നിക്ഷേപിക്കാതെ ഉറവിടത്തില്‍തന്നെ സംസ്കരിക്കാനുള്ള സംവിധാനം കണ്ടത്തെി കോഴിക്കോടിനെ സമ്പൂര്‍ണ ശുചിത്വപട്ടണമാക്കി മാറ്റാന്‍ മുഴുവന്‍ ആളുകളുടെയും സഹകരണമുണ്ടാവണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. തിരക്കേറിയ മൊഫ്യൂസില്‍ ബസ്സ്റ്റാന്‍ഡ്, പാളയം പച്ചക്കറി മാര്‍ക്കറ്റ്, സെന്‍ട്രല്‍ മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ രാത്രികാല ശുചീകരണം നടത്താന്‍ തീരുമാനിച്ചതായും ആരോഗ്യ സ്ഥിരംസമിതി ചെയര്‍മാന്‍ കെ.വി. ബാബുരാജ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.