കോഴിക്കോട്: സിറ്റി പൊലീസിന്‍െറ റോഡ് സുരക്ഷാ ബോധവത്കരണ പരിപാടിയുടെ ഉദ്ഘാടനം മാനാഞ്ചിറയില്‍ നടന്‍ മാമുക്കോയ നിര്‍വഹിച്ചു. തിരക്കഥാകൃത്ത് ടി.എ. റസാഖ് മുഖ്യാതിഥിയായിരുന്നു. ഏഞ്ചല്‍സിന്‍െറയും ലയന്‍സ് ക്ളബിന്‍െറയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. എ.ഡി.ജി.പി നിതിന്‍ അഗര്‍വാള്‍ അധ്യക്ഷത വഹിച്ചു. കമീഷണര്‍ ഉമ ബെഹ്റ റോഡ് സുരക്ഷാ ബോധവത്കരണ സന്ദേശം നല്‍കി. നാലുദിവസം നീളുന്ന പരിപാടിയുടെ ഒന്നാംദിവസം 200ഓളം വരുന്ന സ്റ്റുഡന്‍റ് പൊലീസ് കാഡറ്റുകളും പൊലീസുകാരും നഴ്സിങ് വിദ്യാര്‍ഥികളും പൊതുജനങ്ങളും റോഡ് സുരക്ഷാ പ്രതിജ്ഞയെടുത്തു. അസിസ്റ്റന്‍റ് കമീഷണര്‍ സി. അരവിന്ദാക്ഷന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഏഞ്ചല്‍സ് പ്രതിനിധി ഡോ. മെഹ്റൂഫ് രാജ്, ലയണ്‍സ് ക്ളബ് പ്രതിനിധി എം. ശ്രീജിത്, ട്രോമ കെയര്‍ പ്രതിനിധി ആര്‍. ജയന്ത്കുമാര്‍ എന്നിവര്‍ സംസാരിച്ചു. ഡി.സി.പി ഡി. സാലി സ്വാഗതവും അസിസ്റ്റന്‍റ് കമീഷണര്‍ പി.കെ. രാജു നന്ദിയും പറഞ്ഞു ജീവന്‍ സംരക്ഷിക്കാനുള്ള അടിസ്ഥാനമാര്‍ഗങ്ങളെക്കുറിച്ച് ഏഞ്ചല്‍സിന്‍െറ നേതൃത്വത്തില്‍ എസ്.പി.സി വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കി. തുടര്‍ന്ന് പൊലീസിനൊപ്പം ചേര്‍ന്ന് എസ്.പി.സി വിദ്യാര്‍ഥികളും വാഹനപരിശോധന നടത്തി. എസ്.പി.സി മൂന്ന് ഗ്രൂപ്പുകളായി തിരിഞ്ഞ് മുതലക്കുളം, ടൗണ്‍ഹാള്‍, ബി.ഇ.എം സ്കൂള്‍ പരിസരം എന്നിവിടങ്ങളില്‍ യാത്രികര്‍ക്ക് റോഡ് സുരക്ഷാ ബോധവത്കരണ നോട്ടീസും ലഘുലേഖകളും വിതരണംചെയ്തു. പൊലീസ് ക്ളബ് പരിസരത്ത് ബസ്, ഓട്ടോ, ടാക്സി ഡ്രൈവര്‍മാര്‍ക്കുള്ള ട്രാഫിക് ബോധവത്കരണ ക്ളാസും നടന്നു. ബോധവത്കരണത്തിന്‍െറ ഭാഗമായി ട്രാഫിക് പൊലീസ് നിര്‍മിച്ച ‘എന്‍െറ പ്രിയ സഹയാത്രികന്’ എന്ന ഷോര്‍ട്ട് ഫിലിം പ്രദര്‍ശനവും നടന്നു. ഇന്ന് ബി.ഇ.എം സ്കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് ചിത്രരചനാമത്സരവും പൊതുജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ക്വിസ് മത്സരവും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.