കോഴിക്കോട്: പുറംലോകം കാണുകയെന്ന ഇവരുടെ സ്വപ്നം പൂവണിഞ്ഞിരിക്കുന്നു. ഇനിയവര്‍ക്ക് മനംതുറന്ന് ചിരിക്കാം. മനോരോഗിയെന്ന ലേബലില്ലാതെ നടക്കാം. സന്തോഷത്തോടെ വീട്ടുകാരോടും തങ്ങളെ സ്നേഹിക്കുന്നവരോടുമൊത്ത് വിഷുവും ഓണവും പെരുന്നാളും ക്രിസ്മസുമാഘോഷിക്കാം. ജീവിതത്തിലെ ഇരുണ്ടപാതകളില്‍ എപ്പൊഴോ മനസ്സിന്‍െറ താളംതെറ്റി കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലത്തെപ്പെട്ടവര്‍. പിന്നീടൊരിക്കലും മോചനംപോലും പ്രതീക്ഷിക്കാനാകാതെ മനോരോഗിയായി മുദ്ര കുത്തപ്പെട്ടവര്‍. രോഗം മാറിയിട്ടും സമൂഹം അംഗീകരിക്കാന്‍ കൂട്ടാക്കാത്ത ഇവര്‍ കാലങ്ങളായി ആശുപത്രിയുടെ നാലു ചുമരുകള്‍ക്കുള്ളില്‍ സ്വാതന്ത്ര്യത്തിന്‍െറ വിശാലലോകം സ്വപ്നംകണ്ട് കഴിയുകയായിരുന്നു. 140ലേറെ പേരാണ് ഇങ്ങനെ കഴിയുന്നത്. അതില്‍ 46 പേരുടെ സ്വപ്നമാണ് സാക്ഷാത്കരിച്ചത്. മാനസികാരോഗ്യ കേന്ദ്രത്തില്‍ നടത്തിയ ഡിസ്ചാര്‍ജ് അദാലത്തിലാണ് 46 പേരെ പുറത്തിറക്കിയത്. പൊലീസിന്‍െറയും റാപിഡ് ആക്ഷന്‍ ഫോഴ്സിന്‍െറയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെയാണ് പലരുടെയും കുടുംബക്കാരെയും വീട്ടുകാരെയും കണ്ടത്തെിയത്. വീട്ടുകാരെ കണ്ടത്തൊന്‍ കഴിയാത്തവരെ ആശാഭവനിലേക്കും മറ്റും മാറ്റിത്താമസിപ്പിച്ചു. വിലാസംപോലും കണ്ടത്തൊനാകാത്ത പലരുടെയും വിലാസം റാപിഡ് ആക്ഷന്‍ ഫോഴ്സ് മുഖേന കണ്ടത്തെിയെന്ന് കുതിരവട്ടം ആശുപത്രി സൂപ്രണ്ട് ഡോ. എന്‍. രാജേന്ദ്രന്‍ പറഞ്ഞു. രണ്ടരമാസമായി ഡിസ്ചാര്‍ജ് അദാലത്ത് നടക്കുന്നു. ആഴ്ചയിലൊരിക്കലാണ് അദാലത്ത് സംഘടിപ്പിക്കുന്നത്. രോഗം മാറിയവരുമായി ആദ്യം സംസാരിച്ച് തിരിച്ചുപോകാന്‍ അവര്‍ക്കുള്ള ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കുകയും അതനുസരിച്ച് വേണ്ട സഹായങ്ങള്‍ ചെയ്യുകയുമാണെന്ന് സൂപ്രണ്ട് പറഞ്ഞു. അന്തേവാസികളെ പുനരധിവസിപ്പിക്കാന്‍വേണ്ട സഹായത്തിന് സന്നദ്ധസംഘടനകള്‍ ആംബുലന്‍സ്, പണം എന്നിവ നല്‍കിയിട്ടുണ്ടെന്നും പല സ്ഥലങ്ങളിലേക്കും ഇവരോടൊപ്പം ജീവനക്കാര്‍തന്നെ കൂട്ടുപോകാറുണ്ടെന്നും സൂപ്രണ്ട് പറഞ്ഞു. ഇനിയും നൂറോളംപേര്‍ മോചനംകാത്ത് കഴിയുന്നുണ്ട്. ഭാഷ അറിയാത്ത പ്രശ്നംകൊണ്ടുമാത്രം മനോരോഗിയായി മുദ്രകുത്തപ്പെട്ടവരും വീട്ടുകാര്‍ക്ക് വേണ്ടാത്തവരും ധാരാളമുണ്ട്. രോഗംമാറിയവരെ പുനരധിവസിപ്പിക്കുന്നത് രോഗികള്‍ക്ക് നല്ല ചികിത്സയും കൂടുതല്‍ സംരക്ഷണവും ശ്രദ്ധയും നല്‍കാന്‍ സഹായിക്കുമെന്നും സൂപ്രണ്ട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.