അമോണിയം ചോര്‍ച്ച: ചുങ്കത്തെ ഐസ് പ്ളാന്‍റ് പൊളിച്ചു നീക്കാന്‍ ധാരണ

ഫറോക്ക്: തുടര്‍ച്ചയായി അമോണിയം ചോര്‍ച്ച നടക്കുന്ന ചുങ്കം എട്ടേനാലിലെ എം.എച്ച് ഐസ് പ്ളാന്‍റ് പൂര്‍ണമായും പൊളിച്ചുനീക്കാന്‍ ഫറോക്ക് നഗരസഭ ചെയര്‍പേഴ്സന്‍െറ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ തീരുമാനിച്ചു.നാട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് നഗരസഭ ഈ തീരുമാനമെടുത്തത്. 25നകം പൊളിച്ചുനീക്കാമെന്ന് മാനേജ്മെന്‍റ് വ്യക്തമാക്കി. നേരത്തെ അമോണിയ ചോര്‍ച്ചയുണ്ടായതിനെ തുടര്‍ന്ന് അന്നത്തെ ഗ്രാമപഞ്ചായത്ത് പ്ളാന്‍റിന്‍െറ ലക്ഷങ്ങള്‍ വിലമതിക്കുന്ന കുഴലുകള്‍ നശിക്കാതിരിക്കാന്‍ അവക്കുള്ളില്‍ അമോണിയ സൂക്ഷിക്കാന്‍ നല്‍കിയ കാലാവധി കഴിഞ്ഞിരുന്നു. ചര്‍ച്ചയില്‍ മാനേജ്മെന്‍റ് വീണ്ടും ഈ ആവശ്യം ഉന്നയിച്ചെങ്കിലും നഗരസഭാ അധികൃതര്‍ അനുവാദം നല്‍കിയില്ല. മാത്രമല്ല കര്‍ശന നടപടികള്‍ കൈക്കൊള്ളുമെന്നും ചര്‍ച്ചയില്‍ വ്യക്തമാക്കി. ചര്‍ച്ചയില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ ടി. സുഹറാബി അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷന്മാരായ പി. ആസിഫ്, സബീന മന്‍സൂര്‍, ടി. നുസ്റത്ത്, കൗണ്‍സിലര്‍ ലത്തീഫ്, നഗരസഭാ സെക്രട്ടറി സുരേഷ് ബാബു, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അഭിലാഷ് ഡാനിയല്‍, മാനേജ്മെന്‍റിനെ പ്രതിനിധീകരിച്ച് എം. വാഹിദ്, പി. മുഹമ്മദ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.