യുവാവിന്‍െറ മരണം: അന്വേഷണം ഊര്‍ജിതം

വടകര: യുവാവ് കെട്ടിടത്തില്‍നിന്ന് വീണു മരിക്കാനിടയായ സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. യുവാവ് മദ്യലഹരിയില്‍ കെട്ടിടത്തില്‍നിന്ന് വീണതാണെന്നാണ് പൊലീസിന്‍െറ പ്രാഥമിക നിഗമനം. തിരുവനന്തപുരം പോത്തങ്കോട് സ്വദേശി തച്ചപ്പള്ളി രാധികാ നിവാസില്‍ കൃഷ്ണകുമാറിനെയാണ് തിങ്കളാഴ്ച പുലര്‍ച്ചെ പുതിയ ബസ്സ്റ്റാന്‍ഡിനു സമീപത്തുള്ള സിറ്റി കോംപ്ളക്സിന് മുകളില്‍നിന്ന് വീണുമരിച്ച നിലയില്‍ കണ്ടത്തെിയത്. കോംപ്ളക്സില്‍ പ്രവര്‍ത്തിക്കുന്ന കോളജിലെ സി.സി. ടി.വിയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പൊലീസിന് ഒരു പരിധിവരെ തുണയായത്. ഞായറാഴ്ച രാത്രി പത്തരയോടെ ഇയാള്‍ കെട്ടിടത്തിനു മുകളിലേക്ക് കയറിവരുന്നതും തിരിച്ചുപോകുന്നതും സി.സി.ടി.വിയില്‍ വ്യക്തമാണ്. പിന്നീട് തിങ്കളാഴ്ച പുലര്‍ച്ചെ 3.26ന് വീണ്ടും തിരികെ ഇവിടെയത്തെിയത്രെ. തുടര്‍ന്ന് അഞ്ചു മണിയോടെയാണ് കെട്ടിടത്തിന്‍െറ മുന്‍വശത്തുള്ള റെഡിമെയ്ഡ് കടക്ക് മുന്നില്‍ രക്തത്തില്‍ കുളിച്ച് മരിച്ചുകിടക്കുന്നതായി പ്രഭാത സവാരിക്കിറങ്ങിയവര്‍ കണ്ടതും പൊലീസില്‍ വിളിച്ചറിയിച്ചതും. താഴെ വീഴുന്നതിനിടയിലായിരിക്കും കടയുടെ ബോര്‍ഡിലെ രണ്ടക്ഷരങ്ങള്‍ താഴേക്ക് അടര്‍ന്നു വീണതെന്നും കരുതുന്നു. നട്ടെല്ലിനും തലക്കും മുഖത്തിനും കാര്യമായ ക്ഷതമേറ്റിട്ടുണ്ട്. അപകടത്തില്‍ പെടുന്നതിനു മുമ്പായി വലതു കാലിന്‍െറ തള്ളവിരലിനടുത്ത് ഉണ്ടായ മുറിവില്‍നിന്നാണ് ഈ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കോളജിന്‍െറ വരാന്തയില്‍ രക്തമുണ്ടായതെന്ന് കരുതുന്നു. മരണവെപ്രാളത്തില്‍ എവിടെയെങ്കിലും പിടിക്കാനുള്ള തത്രപ്പാടില്‍ കൈക്കും ക്ഷതമേറ്റിട്ടുണ്ട്. മൂന്നു വര്‍ഷമായി വടകരയിലും പരിസരത്തും കെട്ടിട നിര്‍മാണ ജോലി ചെയ്തുവരുന്നയാളാണ് മരിച്ച കൃഷ്ണകുമാറെന്ന് പൊലീസ് പറഞ്ഞു. ഡിസംബര്‍ മാസം നാട്ടില്‍ പോയി തിരിച്ചുവന്നതാണ്. ഇയാളുടെ രണ്ട് നമ്പറിലേക്ക് അവസാനമായി വന്ന ഫോണ്‍ കാളുകളുടെ ലിസ്റ്റും പൊലീസ് പരിശോധിക്കുന്നുണ്ട്.കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയതിനു ശേഷം മൃതദേഹം ബന്ധുക്കള്‍ നാട്ടിലേക്ക് കൊണ്ടുപോയി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.