കോഴിക്കോട്: ഹൈദരാബാദ് സര്‍വകലാശാലയില്‍ ദലിത് വിദ്യാര്‍ഥി ജീവനൊടുക്കിയ സംഭവത്തില്‍ ജില്ലയിലും പ്രതിഷേധം. ഗവ. ലോ കോളജിലെ എ.ബി.വി.പി ഒഴികെയുള്ള മുഴുവന്‍ വിദ്യാര്‍ഥി സംഘടനകളും പ്രതിഷേധവുമായി തെരുവിലിറങ്ങി. വയനാട്- കോഴിക്കോട് ദേശീയപാത ഉപരോധിച്ച പ്രതിഷേധക്കാര്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനി, ഹൈദരാബാദ് സര്‍വകലാശാലാ വൈസ്ചാന്‍സലര്‍ പി. അപ്പറാവു എന്നിവരുടെ കോലം കത്തിച്ചു. ചൊവ്വാഴ്ച 12 മണിയോടെയാണ് പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍ റോഡിലിറങ്ങിയത്. ഗവേഷണ വിദ്യാര്‍ഥി ജീവനൊടുക്കിയ സംഭവത്തില്‍ കേന്ദ്രമന്ത്രിയും വി.സിയും രാജിവെക്കണമെന്നാവശ്യപ്പെട്ടാണ് വിദ്യാര്‍ഥികള്‍ രംഗത്തത്തെിയത്. കോളജില്‍നിന്ന് പ്രകടനമായത്തെിയ ഇവര്‍ ദേശീയപാതയില്‍ മുക്കാല്‍ മണിക്കൂറോളം കുത്തിയിരുന്നു. എസ്.എഫ്.ഐ, കെ.എസ്.യു, എം.എസ്.എഫ്, ഇന്‍ക്വിലാബ് സ്റ്റുഡന്‍സ് മൂവ്മെന്‍റ് എന്നീ സംഘടനകളില്‍പെട്ട നൂറുകണക്കിന് പേര്‍ ഉപരോധത്തില്‍ പങ്കെടുത്തു. കോളജ് യൂനിയന്‍ ചെയര്‍മാന്‍ അജയ് ജോസഫ്, മുഹമ്മദ് ഇര്‍ഷാദ് (എസ്.എഫ്.ഐ), ലയണല്‍ മാത്യു (കെ.എസ്.യു), അമീന്‍ ഹസന്‍ (ഇന്‍ക്വിലാബ്) തുടങ്ങിയവര്‍ സംസാരിച്ചു. ദേശീയപാത ഉപരോധം കാരണം വയനാട്-കോഴിക്കോട് റൂട്ടില്‍ ഗതാഗത കുരുക്ക് അനുഭവപ്പെട്ടു. 12.45ഓടെയാണ് ഗതാഗതം പുന$സ്ഥാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.