വടകര: ടൗണും സമീപപ്രദേശങ്ങളും വീണ്ടും സാമൂഹികവിരുദ്ധരുടെ വിഹാരകേന്ദ്രമായി. ഈ മാസം അഞ്ചിന് നഗരഹൃദയത്തിലെ ആളൊഴിഞ്ഞ വീട്ടില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടത്തൊനിടയാക്കിയ സംഭവത്തിന്‍െറ തുടര്‍ച്ചയെന്നോണം പുതിയ ബസ്സ്റ്റാന്‍ഡിന് പരിസരത്തുള്ള ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് സമീപം മറ്റൊരു യുവാവിനെ മരിച്ചനിലയില്‍ കണ്ടത്തെി. തിരുവനന്തപുരം പോത്തന്‍കോട്ട് തച്ചപ്പള്ളി രാധികാ ഭവനില്‍ കൃഷ്ണ കുമാറിനെ(31)യാണ് മരിച്ച നിലയില്‍ കണ്ടത്തെിയത്. കെട്ടിടത്തിന്‍െറ മുകളില്‍നിന്നും വീണാണ് യുവാവ് മരിച്ചതെന്ന് കരുതുന്നു. കെട്ടിടവും പരിസരവും ലഹരിമാഫിയയുടെ വിഹാരകേന്ദ്രമാണത്രേ. ഈ മാസം അഞ്ചിന് മേമുണ്ട താഴെപ്പള്ളി കുളങ്ങര ഷെബീര്‍ (30)നെയാണ് മരിച്ച നിലയില്‍ കണ്ടത്തെിയത്. സ്വകാര്യവ്യക്തിയുടെ കൈയിലുള്ള കോട്ടപറമ്പിന് സമീപമുള്ള ഭൂമി വര്‍ഷങ്ങളായി മയക്കുമരുന്നുമാഫിയയുടെ പിടിയിലാണ്. നിറയെ മദ്യക്കുപ്പിയും സിറിഞ്ചുമാണിവിടെ കാണാനായത്. കഴിഞ്ഞ താലൂക്ക് വികസനസമിതി യോഗത്തിലുള്‍പ്പെടെ പൊലീസിനെതിരെ രൂക്ഷ വിമര്‍ശമുയര്‍ന്നിരുന്നു. അടിക്കടിയുള്ള മോഷണവും അക്രമങ്ങളും പതിവായിട്ടും അധികൃതര്‍ ഇരുട്ടില്‍ തപ്പുകയാണെന്നാണ് ആക്ഷേപം. ഡിസംബര്‍ 13ന് ടൗണിലെ വ്യാപാരിയും മുസ്ലീം ലീഗ് നേതാവുമായ വി.പി.സി മൊയ്തുവിനെ വെട്ടിപ്പരിക്കേല്‍പിച്ച് നാലുലക്ഷം രൂപ കവര്‍ന്ന സംഭവത്തോടെ നാട്ടുകാരും കച്ചവടക്കാരും പരിഭ്രാന്തിയിലാണ്. കഴിഞ്ഞ മാസം മേപ്പയില്‍ കുടുംബത്തെ പൂട്ടിയിട്ട് ഏഴുപവന്‍ കവര്‍ന്നു. നിരവധി കവര്‍ച്ചകള്‍ വേറെയും നടന്നു. ഇതിനിടെയാണ് ലഹരിസംഘങ്ങളുടെ വിളയാട്ടം. സംഘത്തില്‍ ചിലര്‍ പിടിയിലാകുന്നുണ്ടെങ്കിലും പൂര്‍ണമായി അമര്‍ച്ചചെയ്യാനായിട്ടില്ല. സ്കൂള്‍-കോളജ് വിദ്യാര്‍ഥികളെ ഇരകളാക്കി മയക്കുമരുന്ന് മാഫിയ വീണ്ടും സജീവമാകുകയാണ്. കഞ്ചാവും സുലഭമായി കിട്ടുന്ന സ്ഥിതിയുണ്ട്. ബ്രൗണ്‍ഷുഗര്‍ ഉപയോഗിക്കുന്നതായും സൂചനകളുണ്ട്. ചിലയിടങ്ങളില്‍ സ്ത്രീകളെ ഉപയോഗിച്ചാണത്രേ ലഹരിവില്‍പന. നിരോധിക്കപ്പെട്ട പാന്‍ ഉല്‍പന്നങ്ങള്‍ ഇതരസംസ്ഥാനങ്ങളില്‍നിന്ന് എത്തിച്ച് മിക്ക കടകളിലും രഹസ്യമായി വില്‍ക്കുന്നു. ഇതരസംസ്ഥാന തൊഴിലാളികളാണ് കൂടുതലും ആവശ്യക്കാര്‍. എന്നാല്‍, വിദ്യാര്‍ഥികളടക്കം ഉപഭോക്താക്കളാണ്. മലബാറിലെ മയക്കുമരുന്ന് കോടതി വടകരയിലാണ്. അതിനാല്‍, മയക്കുമരുന്നു സംഘത്തില്‍പ്പെട്ടവര്‍ വടകരയിലത്തെുക പതിവാണ്. ഇക്കൂട്ടര്‍ വടകരയിലെ സംഘവുമായി കൈകോര്‍ത്താണത്രെ ലഹരി കച്ചവടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.