കന്നൂരിന്‍െറ നാടകക്കമ്പം അവസാനിക്കുന്നില്ല; ‘രാവുണ്ണി’ നാളെ അരങ്ങിലത്തെും

ഉള്ള്യേരി: നാടകദേശം കന്നൂരിന്‍െറ മൂന്നാമത്തെ നാടകം രാവുണ്ണി നാളെ അരങ്ങിലത്തെും. കന്നൂര്‍ ഗവ. യു.പി സ്കൂളില്‍ ബുധനാഴ്ച വൈകീട്ട് ഏഴു മണിക്കാണ് പി.എം. താജിന്‍െറ പ്രശസ്ത നാടകത്തിന്‍െറ പുനരാവിഷ്കാരം. കെ.ടി. മുഹമ്മദിന്‍െറ ‘വെള്ളപ്പൊക്കം’, ഇബ്രാഹിം വെങ്ങരയുടെ ‘പടനിലം’ എന്നീ നാടകങ്ങള്‍ക്ക് ആസ്വാദകരില്‍നിന്നും നാട്ടുകാരില്‍നിന്നും ലഭിച്ച വന്‍ സ്വീകാര്യതയാണ് പുതിയ നാടകത്തിന് അണിയറപ്രവര്‍ത്തകര്‍ക്ക് പ്രചോദനമായത്. നാടകത്തിന്‍െറ ഈറ്റില്ലമായിരുന്ന കന്നൂരിന്‍െറ നഷ്ടപ്രതാപം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പുതുതലമുറ. സഫീര്‍ ആനവാതില്‍ സംവിധാനം ചെയ്ത നാടകത്തിന്‍െറ സംഗീതം ഷൈജു കന്നൂരും, ദീപവിതാനം ഷനിത്ത് മാളവികയുമാണ്. സുബാസി രംഗപടവും സതീഷ് കന്നൂര് നിര്‍മാണവും നിര്‍വഹിച്ചിരിക്കുന്നു. സുധാകരന്‍ കുന്നനാട്ടില്‍, ജയരാമന്‍, സുരേഷ്ബാബു, പുരുഷോത്തമന്‍, മണി പുനത്തില്‍, മൂസക്കോയ, എന്‍.കെ. നാരായണന്‍, ഒ.എം. വിജയന്‍ എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. ഇതോടനുബന്ധിച്ച് നാടകദേശത്തിന്‍െറ ഓഫിസ് ഉദ്ഘാടനം വിജയന്‍ അരങ്ങാടത്ത് നിര്‍വഹിക്കും. ആര്‍.കെ. രവിവര്‍മ മുഖ്യപ്രഭാഷണം നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT