കോഴിക്കോട്: ഭവനരഹിതരില്ലാത്ത കോഴിക്കോട് എന്ന ലക്ഷ്യവുമായി പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി നടപ്പാക്കാന്‍ നടപടികള്‍ പൂര്‍ത്തിയായി. പദ്ധതി ഉദ്ഘാടനം ചൊവ്വാഴ്ച വൈകുന്നേരം മൂന്നിന് ടാഗോര്‍ ഹാളില്‍ നടക്കുമെന്ന് മേയര്‍ വി.കെ.സി. മമ്മദ് കോയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഗുണഭോക്താക്കളെ കണ്ടത്തെുന്നതിനുള്ള സര്‍വേ നടപടികളുടെ ഒൗദ്യോഗിക ഉദ്ഘാടനവും ചൊവ്വാഴ്ച നടക്കും. രാജ്യം 75ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന 2022ല്‍ എല്ലാവര്‍ക്കും ഭവനം എന്ന ലക്ഷ്യവുമായി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന പ്രധാനമന്ത്രി ആവാസ് യോജനക്ക് കോഴിക്കോടിനെയും തെരഞ്ഞെടുത്തതിനത്തെുടര്‍ന്നാണ് നടപടി. നഗരസഭാ കൗണ്‍സിലര്‍മാര്‍, ഉദ്യോഗസ്ഥര്‍, സര്‍വേയര്‍മാര്‍ എന്നിവര്‍ക്കുള്ള പരിശീലനം അര്‍ബന്‍ ഹൗസിങ് മിഷന്‍ മുഖേന പൂര്‍ത്തിയായി. പദ്ധതി നാലുഘട്ടങ്ങളായാണ് നടപ്പാക്കുക. ചേരികളില്‍ സ്വകാര്യപങ്കാളിത്തത്തോടെ വീടു പണിതുനല്‍കാനുള്ളതാണ് പദ്ധതികളിലൊന്ന്. ചേരിസ്ഥലങ്ങള്‍ സ്വകാര്യസംരഭകര്‍ക്ക് നല്‍കി നിശ്ചിത ശതമാനം വീടുകള്‍ ചേരി നിവാസികള്‍ക്ക് നിര്‍മിച്ച് കൈമാറുകയാണ് ലക്ഷ്യം. ബാക്കി സ്ഥലം ഉപാധികളോടെ സംരഭകര്‍ക്ക് കിട്ടും. കെട്ടിടംപണി പൂര്‍ത്തിയാകുന്നതുവരെ താമസസ്ഥലം വ്യക്തികള്‍തന്നെ ഒരുക്കണം. 6.5 ശതമാനം പലിശയില്‍ ആറുലക്ഷം വരെ 15 കൊല്ലത്തേക്ക് പദ്ധതിയില്‍ ധനസഹായം കിട്ടും. സ്വന്തമായി സ്ഥലമില്ലാത്തവര്‍ക്ക് സ്വകാര്യവ്യക്തികള്‍ വീടുനിര്‍മിച്ച് നല്‍കുന്ന സ്കീമും സ്വന്തംഭൂമിയുള്ളവര്‍ക്ക് വീടുണ്ടാക്കാനും നന്നാക്കാനും 1.5 ലക്ഷം വരെ സാമ്പത്തികസഹായം കൊടുക്കുന്ന സ്കീമും പദ്ധതിയിലുണ്ട്. ഭവനരഹിതരെ കണ്ടത്തെി വിവരങ്ങള്‍ ശേഖരിക്കാന്‍ കുടുംബശ്രീ സര്‍വേയര്‍മാരെ ഏല്‍പിച്ചിട്ടുണ്ട്. ഉത്തരേന്ത്യന്‍ മാനദണ്ഡങ്ങള്‍വെച്ച് 30 ച.മീ. ഉള്ള വീടുകള്‍ക്കാണ് പദ്ധതിയില്‍ ആനുകൂല്യം നല്‍കുന്നത്. ഇത് കേരളത്തിലേതുപോലുള്ള സംസ്ഥാനത്ത് പ്രായോഗികമല്ലാത്തതിനാല്‍ ഇളവനുവദിക്കുമെന്നാണ് പ്രതീക്ഷയെന്നും അതിനായി സമ്മര്‍ദ്ദം ചെലുത്തുമെന്നും മേയര്‍ അറിയിച്ചു. ഡെപ്യൂട്ടി മേയര്‍ മീരാ ദര്‍ശക്, സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്മാരായ അനിതാ രാജന്‍, എം.രാധാകൃഷ്ണന്‍ മാസ്റ്റര്‍ തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.