കോര്‍പറേഷന്‍, നഗരസഭ ഓഫിസുകളില്‍ വിജിലന്‍സ് റെയ്ഡ്

കോഴിക്കോട്: ജില്ലയിലെ കോര്‍പറേഷന്‍ സോണല്‍ ഓഫിസുകളിലും നഗരസഭകളിലും വിജിലന്‍സ് നടത്തിയ പരിശോധനയില്‍ നിരവധി ക്രമക്കേടുകള്‍ കണ്ടത്തെി. സംസ്ഥാന വ്യാപകമായി നടന്ന പരിശോധനയുടെ ഭാഗമായാണ് ജില്ലയിലെ വിവിധ സ്ഥാപനങ്ങളിലും റെയ്ഡ് നടന്നന്നത്. കോര്‍പറേഷനു കീഴിലെ ബേപ്പൂര്‍, എലത്തൂര്‍ സോണല്‍ ഓഫിസുകളിലും ഹെല്‍ത്ത് ഡിപ്പാര്‍ട്മെന്‍റിലും പരിശോധന നടന്നു. പയ്യോളി, കൊയിലാണ്ടി, മുക്കം, വടകര നഗരസഭകളിലും പരിശോധന നടന്നു. അതത് സ്ഥാപനങ്ങളിലെ ഹെല്‍ത്ത്, ടൗണ്‍ പ്ളാനിങ് സെക്ഷനുകളില്‍ വ്യാപക ക്രമക്കേട് നടന്നതായി വിജിലന്‍സ് അധികൃതര്‍ അറിയിച്ചു. ബില്‍ഡിങ് പെര്‍മിറ്റ് അനുവദിക്കുന്നതിലും അപേക്ഷ സ്വീകരിക്കുന്നതിലും അനാവശ്യ വീഴ്ചവരുത്തുന്നതായി കണ്ടത്തെി. ജനന, മരണ സര്‍ട്ടിഫിക്കറ്റുകളും വിവാഹ രജിസ്ട്രേഷനും അനുവദിക്കുന്നതിലും കാലതാമസം വരുത്തിയതായും കണ്ടത്തെി. പരിശോധന നടത്തിയ എല്ലാ സ്ഥാപനങ്ങളിലും സമാനമായ വീഴ്ച കണ്ടത്തെിയിട്ടുണ്ട്. പരിശോധന സംബന്ധിച്ച റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് സമര്‍പ്പിക്കും. രാവിലെ 11ഓടെയായിരുന്നു എല്ലാ ഓഫിസുകളിലും ഒരേ സമയത്തുള്ള പരിശോധന. വിജിലന്‍സ് യൂനിറ്റ്, റെയ്ഞ്ച്, സെല്‍ ഡിവൈ.എസ്.പിമാരും സി.ഐമാരും പരിശോധനയില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.