കോഴിക്കോട്: ആയുധവുമായി കവര്‍ച്ചക്കിറങ്ങിയ നൂറോളം കേസിലെ പ്രതിയടക്കം മൂന്നംഗസംഘം പിടിയില്‍. കല്ലായി ചക്കുംകടവ് വാഴവളപ്പ് സാലു എന്ന ഷാഹുല്‍ഹമീദ് (44), അരയിടത്തുപാലം പുലേരിത്താഴത്ത് പൊന്നുചെക്കന്‍ എന്ന ജിതിന്‍നാഥ് (25), മലപ്പുറം എടക്കര ചെമ്പന്‍ഹൗസില്‍ ഷമീര്‍ (23) എന്നിവരാണ് വെള്ളിയാഴ്ച രാത്രി നഗരം വില്ളേജ് ഓഫിസിനടുത്ത് പിടിയിലായത്. രാത്രി ചുറ്റിസഞ്ചരിച്ച് പൂട്ടിയിട്ടവീടുകളും സെന്‍റര്‍ലോക്ക് ഇല്ലാത്ത കടകളുടെ ഷട്ടറുകളും പൊളിച്ച് മോഷണം നടത്തുന്ന രീതിയാണ് ഇവരുടേത്. ഭവനഭേദമുള്‍പ്പെടെ നിരവധി കേസിലെ പ്രതികളാണിവര്‍. അടുത്തിടെ ജയിലില്‍നിന്നിറങ്ങി വീണ്ടും മോഷണത്തിന് ശ്രമിക്കുന്നതിനിടെ പിടിയിലാവുകയായിരുന്നു. ബേപ്പൂര്‍ ഫിഷിങ് ഹാര്‍ബര്‍ റോഡിലെ അല്‍ഫ ഫിഷിന്‍െറ പൂട്ട് പൊളിച്ച് 35,000 രൂപ കവര്‍ന്നതും കാലിക്കറ്റ് ഗേള്‍സ് എച്ച്.എസ്.എസ് ഓഫിസ് റൂമിലെ ലോക്കര്‍ പൊളിച്ച് മൊബൈല്‍ ഫോണും പണവും കവര്‍ന്നതും ഷാഹുല്‍ഹമീദാണെന്ന് പൊലീസ് അറിയിച്ചു. വിവിധ സ്റ്റേഷനുകളിലായി ഇയാളുടെ പേരില്‍ നൂറോളം കേസുകളുണ്ട്. ഫറോക്കിലെ കളവുകേസിന് അഞ്ചരവര്‍ഷവും പന്നിയങ്കര കേസിന് ഏഴു വര്‍ഷവും ശിക്ഷ ലഭിച്ചിട്ടുണ്ട്. ജാമ്യത്തിലിറങ്ങിയശേഷം വെസ്റ്റ്ഹില്ലില്‍ വീടിന്‍െറ വാതില്‍ പൊളിച്ച് 26 പവന്‍ സ്വര്‍ണവും 10,000 രൂപയും കവര്‍ന്നിരുന്നു. ഫ്രാന്‍സിസ് റോഡില്‍ ഒരു വീട്ടില്‍ കയറി ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ മോഷ്ടിച്ചതിന് നേരത്തേ ടൗണ്‍ പൊലീസ് പിടിയിലായിരുന്നു. നാലു കിലോ കഞ്ചാവുമായി ബേപ്പൂര്‍ പൊലീസ് പിടിയിലായിട്ടുണ്ട്. യുവാക്കള്‍ക്ക് മയക്കുമരുന്ന് നല്‍കി മോഷണത്തിന് പ്രേരിപ്പിക്കുന്ന സ്വഭാവവും ഇയാള്‍ക്കുണ്ട്. നടക്കാവ് പ്ളേവെല്‍ സ്പോര്‍ട്സ് ഷോപ്പിന്‍െറ പൂട്ടുപൊട്ടിച്ച് പണം കവര്‍ന്നത് 50ഓളം കേസുകളില്‍ പ്രതിയായ ജിതിനാണെന്ന് പൊലീസ് പറഞ്ഞു. മുണ്ടിക്കല്‍ത്താഴം ഫെയ്മസ് ബേക്കറി ആന്‍ഡ് കൂള്‍ബാറിന്‍െറ പൂട്ടുപൊട്ടിച്ചും എരഞ്ഞിപ്പാലം ഫെയ്മസ് ബേക്കറിയുടെ പൂട്ടുപൊട്ടിച്ചും പണം കവര്‍ന്നിട്ടുണ്ട്. മൂന്നു മാസം മുമ്പ് കോഴിക്കോട് ജയിലില്‍നിന്നിറങ്ങിയശേഷം വീണ്ടും കവര്‍ച്ചയില്‍ സജീവമാകുകയിരുന്നു. കോയന്‍കോ ബസാറിലെ ഷോപ്പുകളില്‍ ഷട്ടറിന്‍െറ പൂട്ടുപൊളിച്ച് കളവ് നടത്തിയതിനും കേസുണ്ട്. അശോകപുരത്തുള്ള സെന്‍റ് വിന്‍സെന്‍റ് സ്കൂളിലെ പള്ളിയില്‍നിന്ന് മോഷണം നടത്തിയതിന് രണ്ടു വര്‍ഷം തടവനുഭവിച്ചിട്ടുണ്ട്. മൂന്നു മാസം മുമ്പ് പാലക്കാട് ജയിലില്‍നിന്ന് ഇറങ്ങിയതാണ് ഷമീര്‍. കഞ്ചാവ് വിറ്റതിന് കസബ, ടൗണ്‍ എന്നിവിടങ്ങളിലും പോക്കറ്റടിക്ക് ഷൊര്‍ണൂര്‍ റെയില്‍വേ പൊലീസ് സ്റ്റേഷനിലും പാലക്കാടും കേസുണ്ട്. പ്രതികളില്‍നിന്ന് മൊബൈല്‍ ഫോണുകളും മോഷണത്തിന് ഉപയോഗിക്കുന്ന ആയുധങ്ങളും കണ്ടത്തെി. ടൗണ്‍ സി.ഐ ടി.കെ. അഷ്റഫിന്‍െറ നേതൃത്വത്തില്‍ ബേപ്പൂര്‍ എസ്.ഐ അജേഷ്, എ.എസ്.ഐ എ.കെ. പ്രിയന്‍ബാബു, ടി.പി. സാബുനാഥ്, ഷാഡോ പൊലീസിലെ രമേഷ്ബാബു, സുനില്‍കുമാര്‍, രഞ്ജിത് ചന്ദ്രന്‍, രാമചന്ദ്രന്‍, പ്രസീത്, ഷിജിനാസ് എന്നിവരും സിറ്റി ക്രൈം സ്ക്വാഡും ചേര്‍ന്നാണ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.