വേങ്ങേരി സംഘര്‍ഷം: ഒരാള്‍കൂടി അറസ്റ്റില്‍

കക്കോടി: വേങ്ങേരി തണ്ണീര്‍പന്തല്‍ കാഞ്ഞിരവയലില്‍ സി.പി.എം-ബി.ജെ.പി സംഘര്‍ഷത്തില്‍ പ്രതിചേര്‍ക്കപ്പെട്ട ഒരാള്‍കൂടി അറസ്റ്റിലായി. മക്കട കുമ്മണ്ടല്‍ വി. ജയരാജനാണ് (52) ചേവായൂര്‍ സി.ഐ പി.കെ. സന്തോഷ് അറസ്റ്റ് ചെയ്തത്. വധശ്രമം, വീടാക്രമിച്ച് നാശനഷ്ടം വരുത്തുക തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. സംഘര്‍ഷത്തില്‍ കാട്ടില്‍പറമ്പത്ത് സജീഷിന് (24) കുത്തേറ്റിരുന്നു. പറമ്പത്ത് ആനന്ദന്‍, കരുവിശ്ശേരി സ്വദേശിയും മുന്‍ കൗണ്‍സിലറുമായ സുധീര്‍ എന്നിവര്‍ക്കും പരിക്കേറ്റിരുന്നു. സി.പി.എം പ്രവര്‍ത്തകരായ കുന്നറക്കല്‍ ഷാജി, കോനോത്ത് സുരേഷ്, കാട്ടില്‍പറമ്പത്ത് ബാബു എന്നിവരുടെ വീടുകളാണ് ആക്രമിക്കപ്പെട്ടത്. ബി.ജെ.പി പ്രവര്‍ത്തകര്‍ കെട്ടിയുണ്ടാക്കിയ ഏറുമാടം തകര്‍ത്തതുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷം ഉടലെടുത്തത്. കുറ്റഞ്ചേരി ക്ഷേത്രോത്സവ സ്ഥലത്തുവെച്ചും ഇരുവിഭാഗവും വാക്കേറ്റവും അടിപിടിയും നടന്നിരുന്നു. രണ്ടു കേസുകളിലായി വേങ്ങേരി വടക്കുംപുറം വയല്‍ വിഷ്ണുപ്രസാദ്, ചേനച്ചംകുഴിയില്‍ അഭിഷേക്, എടക്കോട്ടില്‍താഴം വിഷ്ണു, പാവട്ട് അജേഷ് ലാല്‍ എന്നിവരെ ചേവായൂര്‍ എസ്.ഐ യു.കെ. ഷാജഹാന്‍ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.