സ്ഥലംമാറ്റത്തിനെതിരെ അസി. കമീഷണറുടെ ഹരജി തള്ളി

കോഴിക്കോട്: സ്പെഷല്‍ ബ്രാഞ്ച് അസി. കമീഷണര്‍ സ്ഥാനത്തുനിന്ന് മാറ്റുന്നതിനെതിരെ എ.സി.പി പി.ടി. ബാലന്‍ അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിന് നല്‍കിയ ഹരജി തള്ളി. കാരണമൊന്നുമില്ലാതെ തന്നെ സ്ഥലംമാറ്റി എന്നായിരുന്നു അദ്ദേഹത്തിന്‍െറ പരാതി. എന്നാല്‍, വകുപ്പ് തലത്തില്‍ വന്ന മാറ്റം സര്‍ക്കാര്‍ തീരുമാനത്തിന്‍െറ ഭാഗമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ട്രൈബ്യൂണല്‍ ഹരജി തള്ളിയത്. ഒമ്പത് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം ഒരുമിച്ചായിരുന്നു. ആഭ്യന്തര സെക്രട്ടറിയുടെ വാദം കേട്ട ശേഷമാണ് ട്രൈബ്യൂണല്‍ പരാതിയില്‍ തീര്‍പ്പുപറഞ്ഞത്. നടക്കാവ് സ്റ്റേഷനിലെ സീനിയര്‍ പൊലീസ് ഓഫിസര്‍ ഷാജിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിവാദത്തെ തുടര്‍ന്നാണ് സ്പെഷല്‍ ബ്രാഞ്ച് അസി. കമീഷണര്‍, സിറ്റി പൊലീസ് കമീഷണര്‍ എന്നിവരെ സ്ഥലംമാറ്റിയത്. വാട്സ്ആപ്പില്‍ അബദ്ധത്തില്‍ മോശം ചിത്രം പോസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് ഷാജിയെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതിനിടെ, ഷാജിയെ സ്പെഷല്‍ ബ്രാഞ്ച് എ.സി.പി ഭീഷണിപ്പെടുത്തിയെന്നും ഡിപ്പാര്‍ട്മെന്‍റ് സ്വകാര്യമാക്കിവെച്ച സംഭവം മാധ്യമങ്ങള്‍ക്ക് നല്‍കിയെന്നുമുള്ള ആരോപണവുമായി പൊലീസ് അസോസിയേഷന്‍ രംഗത്തുവന്നു. ഷാജിയുടെ ആത്മഹത്യാക്കുറിപ്പിലും എ.സി.പിക്കെതിരെ സൂചനയുണ്ടായിരുന്നു. സേനക്കകത്ത് പരസ്യ ഏറ്റുമുട്ടലുകള്‍ക്കും വിവാദങ്ങള്‍ക്കും ഇത് കാരണമാ യിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.