തിരുവള്ളൂര്‍: നേതൃത്വത്തെ വെല്ലുവിളിച്ച് കണ്ണമ്പത്തുകര യൂത്ത് ലീഗില്‍ കലാപക്കൊടി. അഭിപ്രായഭിന്നതയെ തുടര്‍ന്ന് പാര്‍ട്ടി വിട്ടവര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കഴിഞ്ഞ ദിവസം തിരുവള്ളൂര്‍ ടൗണില്‍ കെ.എം.സി.സി സംഘടിപ്പിച്ച സമൂഹ വിവാഹ പരിപാടി കണ്ണമ്പത്തുകര ശാഖയെ അറിയിക്കാത്തതാണ് പ്രശ്നം രൂക്ഷമാക്കിയത്. കെ.എം.സി.സി ജില്ലാ കമ്മിറ്റി നടത്തിയ പരിപാടിയില്‍ നിന്ന് കണ്ണമ്പത്തുകരയിലെ പ്രവര്‍ത്തകരെ മാറ്റിനിര്‍ത്തിയെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കണ്ണമ്പത്തുകര ഉള്‍പ്പെടുന്ന വാര്‍ഡ് കോണ്‍ഗ്രസില്‍നിന്ന് ഏറ്റെടുത്ത് ലീഗ് സ്ഥാനാര്‍ഥി മത്സരിക്കണമെന്ന് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ലീഗ് നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, കോണ്‍ഗ്രസ് സ്ഥാനാര്‍ഥി തന്നെയാണ് ഇവിടെ മത്സരിച്ചത്. സീറ്റ് ചോദിച്ചുവാങ്ങുന്നതില്‍ നേതൃത്വം പരാജയപ്പെട്ടതായി ഒരു വിഭാഗം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്ക് അഭിപ്രായമുണ്ട്. ഇതേതുടര്‍ന്ന് ലീഗില്‍നിന്ന് മാറാനും കോണ്‍ഗ്രസില്‍ ചേര്‍ന്ന് യു.ഡി.എഫില്‍ തുടരാനും ഒരു വിഭാഗം പ്രവര്‍ത്തകര്‍ തീരുമാനമെടുത്തു. കഴിഞ്ഞ ശനിയാഴ്ച ജനരക്ഷായാത്രയുമായി തിരുവള്ളൂരിലത്തെുന്ന വി.എം. സുധീരനില്‍നിന്ന് അംഗത്വമെടുക്കാനായിരുന്നു തീരുമാനം. ഇതറിഞ്ഞ ലീഗ് നേതൃത്വം ഇടഞ്ഞുനില്‍ക്കുന്ന പ്രവര്‍ത്തകരുമായി ചര്‍ച്ച നടത്തി സുധീരനില്‍നിന്ന് മെംബര്‍ഷിപ് വാങ്ങാനുള്ള പദ്ധതി പൊളിക്കുകയായിരുന്നു. വി.എം. സുധീരന്‍െറ ജനരക്ഷായാത്രക്ക് തിരുവള്ളൂരില്‍ നല്‍കിയ സ്വീകരണ പരിപാടിക്ക് അഭിവാദ്യമര്‍പ്പിക്കാനുള്ള തീരുമാനത്തില്‍നിന്ന് ലീഗ് പിന്‍വാങ്ങുകയും ചെയ്തു. എന്നാല്‍, ഇരുപതോളം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിലേക്ക് വന്നതായും ഇതില്‍ നാലഞ്ചു പേര്‍ തിരിച്ചുപോയതായും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. അതേസമയം, യൂത്ത് ലീഗിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനാവശ്യമായ നടപടികള്‍ തുടങ്ങിയതായും പ്രശ്നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണുമെന്നും മുസ്ലിം ലീഗ് പഞ്ചായത്ത് ജന.സെക്രട്ടറി പി.കെ. കുഞ്ഞമ്മത് മാസ്റ്റര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.