പേവിഷബാധ: ചത്തത് 12 പശുക്കള്‍; 50ഓളം പേര്‍ പ്രതിരോധ കുത്തിവെപ്പെടുത്തു

വളയം: പേപ്പട്ടിയുടെയും പേയിളകിയ കുറുക്കന്‍െറയും കടിയേറ്റ് 12 പശുക്കള്‍ ചത്തു. ജനം ഭീതിയില്‍. ചുഴലി മുതുകുറ്റിയിലാണ് ഒരു മാസത്തിനിടെ പശുക്കള്‍ കൂട്ടത്തോടെ ചത്തത്. ഇതോടെ 50ഓളം ക്ഷീരകര്‍ഷകരും കുട്ടികളും പ്രതിരോധ കുത്തിവെപ്പിന് വിധേയമായി. പശുക്കളുമായി ഇടപഴകിയവരും പാല്‍ ഉപയോഗിച്ചവരുമാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലത്തെി കുത്തിവെപ്പെടുത്തത്. തൊഴുത്തില്‍ കെട്ടിയിട്ട പശുക്കളെ കുറുക്കനും പട്ടിയും കടിച്ചതിനെ തുടര്‍ന്നാണ് പശുക്കള്‍ പേബാധിച്ച് ചത്തത്. കടിയേറ്റ പശുക്കള്‍ക്ക് യഥാവിധി പ്രതിരോധ കുത്തിവെപ്പ് നല്‍കാന്‍ ക്ഷീരകര്‍ഷകര്‍ക്ക് കഴിയാതെപോയതാണ് പശുക്കള്‍ കൂട്ടത്തോടെ ചാകാന്‍ ഇടയാക്കിയത്. മേഖലയിലെ മൃഗാശുപത്രികളില്‍ ഡോക്ടര്‍മാര്‍ ഇല്ലാത്തതിനാല്‍ മലയോരത്തുള്ളവര്‍ വടകരയില്‍നിന്നും കണ്ണൂരില്‍നിന്നും ഡോക്ടറെ വരുത്തി ഒരു ദിവസത്തിനുശേഷമാണ് പശുക്കള്‍ക്ക് പ്രതിരോധ കുത്തിവെപ്പ് നല്‍കിയത്. സംരക്ഷിത ഇനമായ വടകര പശു, വിലകൂടിയ ജഴ്സി, വെച്ചൂര്‍ പശുക്കളാണ് ചത്തവയില്‍ ഏറെയും. പശുക്കള്‍ ചത്ത കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കാനോ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനോ ഒരു നടപടിയുമുണ്ടായിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.