തര്‍ക്കം പരിഹരിക്കാന്‍ ശ്രമിച്ചവരെ ആക്രമിച്ച് പരിക്കേല്‍പിച്ചതായി പരാതി

കൊടുവള്ളി: തര്‍ക്കം പരിഹരിക്കാന്‍ അനുരഞ്ജന ചര്‍ച്ച നടത്തിയവരെ സംഘംചേര്‍ന്ന് മര്‍ദിച്ചതായി പരാതി. നെല്ലാങ്കണ്ടിയിലാണ് ഒരുസംഘം ആളുകള്‍ നാലുപേരെ ആക്രമിച്ച് പരിക്കേല്‍പിച്ചത്. ഓമശ്ശേരി പുത്തൂര്‍ വരിക്കോട് ചാലില്‍ മുഹമ്മദ് ബഷീര്‍ (50), സഹോദരന്‍ ശൗക്കത്തലി (37), കുടിലാട്ടുമ്മല്‍ ജാഷിദ് (18), ചളിക്കേറ്റില്‍ റഹീം (25) എന്നിവരെ കോഴിക്കോട് മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവം. ഡിസംബര്‍ 23ന് രാത്രി എളേറ്റില്‍ വട്ടോളി റോഡില്‍ നബിദിനാഘോഷത്തിന് കൊടികെട്ടുന്നതുമായി ബന്ധപ്പെട്ട് എ.പി-ഇ.കെ വിഭാഗങ്ങള്‍ തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇരുവിഭാഗത്തിന്‍േറയും പരാതിയില്‍ പൊലീസ് വധശ്രമത്തിന് കേസെടുത്തു. പ്രശ്നപരിഹാരത്തിനായി തിങ്കളാഴ്ച രാവിലെ മാധ്യസ്ഥ ചര്‍ച്ച നടന്നിരുന്നു. ഇത് കഴിഞ്ഞ് മടങ്ങാനൊരുങ്ങുന്നതിനിടെ ഒരുസംഘമാളുകള്‍ ആക്രമിച്ച് പരിക്കേല്‍പിക്കുകയാണത്രെ ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റവരെ നാട്ടുകാരാണ് ആശുപത്രിയിലത്തെിച്ചത്. കൊടുവള്ളി പൊലീസ് കേസെടുത്തു. അതേസമയം അനുരഞ്ജന ചര്‍ച്ചക്കത്തെിയവരുടെ മര്‍ദനമേറ്റെന്ന് ആരോപിച്ച് അഞ്ചുപേര്‍ ചികല്‍സയിലുണ്ട്. മുഹമ്മദ് ജാബിര്‍(20), അബ്ദുല്‍ ജബ്ബാര്‍(31), റഷീദ്(34) എന്നിവര്‍ കൊടുവള്ളി സര്‍ക്കാര്‍ ആശുപത്രിയിലും ബാദുഷ(19), ശുക്കൂര്‍(38) എന്നിവര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലുമാണ് ചികല്‍സയി ലുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.