പയ്യോളി: ആയിരങ്ങള്‍ക്ക് കരകൗശല വൈദഗ്ധ്യത്തിന്‍െറ മഹിമ അടുത്തറിയാനും വിവിധ സംസ്ഥാനങ്ങളിലെ തനത് കലാരൂപങ്ങള്‍ ആസ്വദിക്കാനും വഴിയൊരുക്കിയ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കരകൗശലമേള ചൊവ്വാഴ്ച ഇരിങ്ങല്‍ സര്‍ഗാലയ കലാഗ്രാമത്തില്‍ സമാപിക്കും. മേള തുടങ്ങിയ ഡിസംബര്‍ 20 മുതലുള്ള അണമുറിയാത്ത ജനപ്രവാഹം സംഘാടകരെപ്പോലും അദ്ഭുതപ്പെടുത്തുന്നതായിരുന്നു. 17 ദിവസങ്ങളിലായി ഒരു കോടിയോളം രൂപയുടെ കരകൗശല ഉല്‍പന്നങ്ങള്‍ വിറ്റഴിഞ്ഞ മേളയില്‍ സന്ദര്‍ശകരായത്തെിയവര്‍ ഒരു ലക്ഷത്തില്‍ കവിയുമെന്ന് കണക്കുകള്‍ പറയുന്നു. മേളയുടെ വൈവിധ്യവും സംഘാടകരുടെ ആതിഥ്യമര്യാദയും സന്ദര്‍ശകരെ സര്‍ഗാലയയിലേക്ക് ആകര്‍ഷിച്ച ഘടകമായി. ഒരിക്കല്‍ മേളയിലത്തെിയവര്‍തന്നെ വീണ്ടും വീണ്ടും സര്‍ഗാലയയിലത്തെിയതോടെ മിക്ക ദിവസങ്ങളിലും ഈ കലാഗ്രാമം ആസ്വാദകരെക്കൊണ്ട് വീര്‍പ്പുമുട്ടി. ദേശീയപാതയില്‍ മണിക്കൂറുകളോളം ഗതാഗതക്കുരുക്കില്‍പെട്ട് കിടന്നിട്ടും സര്‍ഗാലയ സന്ദര്‍ശിക്കാതെ ആരും തിരിച്ചുപോയില്ല. പുറത്ത് റോഡില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടെങ്കിലും അകത്ത് കലാഗ്രാമത്തില്‍ ഒരാള്‍ക്കും പ്രയാസം നേരിട്ടില്ല. പതിനായിരങ്ങള്‍ സന്ദര്‍ശകരായത്തെിയാലും അവരെയൊക്കെ ഉള്‍ക്കൊള്ളാനാവുന്ന സജ്ജീകരണങ്ങളും സൗകര്യങ്ങളുമാണ് സംഘാടകര്‍ ഒരുക്കിയത്. ഭക്ഷണം മുതല്‍ വിശ്രമിക്കാനുള്ള ഇരിപ്പിടം വരെ ഇതില്‍പെടും. സ്ഥിരം സ്റ്റാളുകള്‍ക്ക് പുറമെ 232 താല്‍ക്കാലിക സ്റ്റാളുകളും കരകൗശല ഉല്‍പന്നങ്ങളുടെ പ്രദര്‍ശനത്തിനും വിപണനത്തിനുമായി ഒരുക്കിയിരുന്നു. ദിനംപ്രതി ആയിരക്കണക്കിനാളുകള്‍ എത്തിയിട്ടും പ്രദര്‍ശന സ്റ്റാളുകള്‍ക്ക് മുന്നില്‍ തിക്കും തിരക്കും അനുഭവപ്പെടാത്തത് സംഘാടകര്‍ ഏര്‍പ്പെടുത്തിയ സജ്ജീകരണത്തിനും സൗകര്യത്തിനുമുള്ള അംഗീകാരമായി. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ക്ക് സുരക്ഷിതമായി മേള കാണാനും വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ ആസ്വദിക്കാനും അവസരമുണ്ടായി. പ്ളാസ്റ്റിക് ബാഗുകള്‍ നിരോധിച്ചതുകാരണം മേള പരിസ്ഥിതിസൗഹൃദ അന്തരീക്ഷത്തിലായി. മദ്യപിക്കുന്നവരെയും പുകവലിക്കാരെയും നിരീക്ഷിച്ച് കര്‍ശന നടപടിയെടുത്തത് സന്ദര്‍ശകര്‍ക്കും കരകൗശല വിദഗ്ധര്‍ക്കും ഒരുപോലെ അനുഗ്രഹമായി. കരകൗശല മേഖലയെ ടൂറിസവുമായി സമന്വയിപ്പിച്ച് സര്‍ക്കാര്‍ സഹകരണത്തോടെ നടത്തിയ മേള കാണാന്‍ ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ളവരും എത്തി. ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളില്‍നിന്നാണ് കൂടുതല്‍ പേര്‍ എത്തിയത്. കാനഡ, ബ്രിട്ടന്‍, ദക്ഷിണാഫ്രിക്ക, ഡെന്മാര്‍ക് തുടങ്ങി വിദേശരാജ്യങ്ങളില്‍നിന്നുള്ള വിനോദസഞ്ചാരികളും മേളയില്‍ സന്ദര്‍ശകരായത്തെി. തങ്ങളുടെ ഉല്‍പന്നങ്ങള്‍ക്ക് സന്ദര്‍ശകരില്‍നിന്നും മികച്ച പ്രതികരണം ലഭിച്ചത് ഇതരസംസ്ഥാനങ്ങളില്‍നിന്നത്തെിയ കരകൗശല വിദഗ്ധരെ ആഹ്ളാദത്തിലാക്കി. ചില സ്റ്റാളുകളില്‍ രണ്ടുലക്ഷവും അതില്‍ കൂടുതലും കച്ചവടം നടന്നതായി കണക്കുകള്‍ പറയുന്നു. മലയാളികളുടെ ആതിഥ്യമര്യാദയും സത്യസന്ധതയും നന്നായി പിടിച്ച 22 സംസ്ഥാനങ്ങളില്‍നിന്നുള്ള കരകൗശല വിദഗ്ധര്‍ അടുത്തവര്‍ഷവും ദേശീയ കരകൗശലമേളക്ക് വൈവിധ്യമാര്‍ന്ന ഉല്‍പന്നങ്ങളുമായി എത്തുമെന്ന് ഉറപ്പിച്ചാണ് ചൊവ്വാഴ്ച രാത്രിയോടെ സര്‍ഗാലയ കലാഗ്രാമത്തില്‍നിന്ന് യാത്രയാവുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.