വടകര ഇന്‍ഡോര്‍ സ്റ്റേഡിയം രണ്ടാംഘട്ട പ്രവൃത്തിക്ക് തുടക്കം

വടകര: നാരായണനഗറില്‍ സജ്ജമാകുന്ന ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്‍െറ രണ്ടാംഘട്ട പ്രവൃത്തിയുടെ തറക്കല്ലിടലും നിര്‍മാണം പൂര്‍ത്തിയായ ആദ്യഘട്ടത്തിന്‍െറ ഉദ്ഘാടനവും സി.കെ. നാണു എം.എല്‍.എ നിര്‍വഹിച്ചു. സമീപത്ത് നിര്‍മാണം പൂര്‍ത്തിയായ ഫുട്ബാള്‍ ഗ്രൗണ്ട് മുന്‍ ഇന്ത്യന്‍ ഫുട്ബാള്‍ താരം സേതുമാധവന്‍ ഉദ്ഘാടനം ചെയ്തു. സി.കെ. നാണു എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടില്‍നിന്ന് അനുവദിച്ച 3.44 കോടി രൂപ ഉപയോഗിച്ചാണ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്‍െറ ഒരു ഭാഗത്തെ ഗാലറിയും ഫുട്ബാള്‍ ഗ്രൗണ്ടും നിര്‍മിച്ചത്. ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രദര്‍ശന മത്സരം നടന്നു. കോഴിക്കോട് മലബാര്‍ ഫുട്ബാള്‍ ക്ളബും വടകര കടത്തനാട് യുനൈറ്റഡ് ഫുട്ബാള്‍ അക്കാദമിയും തമ്മിലുള്ള മത്സരമാണ് നടന്നത്. സ്റ്റേഡിയത്തില്‍ കളിക്കാര്‍ക്കുള്ള ഡ്രസിങ് മുറി, വിശ്രമമുറി, ശുചിമുറികള്‍, ഓഫിസ് മുറി എന്നീ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. സ്റ്റേഡിയം പൂര്‍ണമാകണമെങ്കില്‍ മൂന്നു ഭാഗത്തുള്ള ഗാലറിയും മേല്‍ക്കൂരയും നിര്‍മിക്കണം. പടിഞ്ഞാറു ഭാഗത്ത് ഗാലറി നിര്‍മിക്കാന്‍ അനുവദിച്ച 1.86 കോടി രൂപക്കുള്ള പ്രവൃത്തിയുടെ തറക്കല്ലിടലും ഞായറാഴ്ച നടന്നു. ഈ പ്രവൃത്തിയും ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് നടത്തുന്നത്. നഗരസഭാ ചെയര്‍മാന്‍ കെ. ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ കെ.പി. ബിന്ദു, ഇ. അരവിന്ദാക്ഷന്‍, പി. അശോകന്‍, റീന ജയരാജ്, കെ. ഗോപാലകൃഷ്ണന്‍, ടി.ഐ. നാസര്‍, രാഷ്ട്രീയകക്ഷി നേതാക്കളായ സി. ഭാസ്കരന്‍, പുറന്തോടത്ത് സുകുമാരന്‍, കടത്തനാട് ബാലകൃഷ്ണന്‍, സോമന്‍ മുതുവന, സി. കുമാര്‍, പി. അച്യുതന്‍, ടി.വി. ബാലകൃഷ്ണന്‍, സി.കെ. കരീം, സി.കെ. രാജന്‍, ഇ.എം. ബാലകൃഷ്ണന്‍, മുക്കോലക്കല്‍ ഹംസ ഹാജി, മുന്‍ ചെയര്‍പേഴ്സന്‍ പി.പി. രഞ്ജിനി, വി. തങ്കമണി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.