ഉള്ള്യേരി: കാത്തിരിപ്പുകള്‍ക്കൊടുവില്‍ ഉള്ള്യേരി ഗ്രാമപഞ്ചായത്തിലെ കണയങ്കോടിനും പുത്തഞ്ചേരിക്കും പ്രതീക്ഷയേകി ടൂറിസം കോറിഡോര്‍ പദ്ധതി യാഥാര്‍ഥ്യമാവുന്നു. ഇതിന്‍െറ ഒന്നാം ഘട്ട പ്രവൃത്തി ഉദ്ഘാടനം തിങ്കളാഴ്ച ടൂറിസം മന്ത്രി കെ.പി. അനില്‍കുമാര്‍ കണയങ്കോട്ട് നിര്‍വഹിക്കും. കോറിഡോര്‍ യാഥാര്‍ഥ്യമാവുന്നതോടെ ബാലുശ്ശേരി മണ്ഡലത്തിലെ വിവിധ വിനോദസഞ്ചാര പ്രദേശങ്ങളില്‍ വലിയരീതിയിലുള്ള വികസനമുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാന സര്‍ക്കാറിന്‍െറ പ്രത്യേക സ്കീം പ്രകാരം നടപ്പാക്കുന്ന പദ്ധതി പുരുഷന്‍ കടലുണ്ടി എം.എല്‍.എയുടെ ഫണ്ടില്‍പ്പെടുത്തിയാണ് നടപ്പാക്കുക. ബാലുശ്ശേരി കോട്ട ഭഗവതി ക്ഷേത്രം, നിര്‍മല്ലൂര്‍ നരസിംഹ ക്ഷേത്രം, കാട്ടാമ്പള്ളി മരപ്പാലം, ചൂരത്തോട് എന്നിവ ഇതിന്‍െറ ഉപകേന്ദ്രങ്ങളായിരിക്കും. വയലട, കക്കയം പ്രദേശങ്ങളെയും ഇതിന്‍െറ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. അത്തോളി, ഉള്ള്യേരി, ബാലുശ്ശേരി, പനങ്ങാട്, കോട്ടൂര്‍ പഞ്ചായത്തുകള്‍ക്ക് കോറിഡോര്‍ യാഥാര്‍ഥ്യമാവുന്നതോടെ ഗുണഫലം ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.