കോഴിക്കോട്: ഈയിടെ ഉദ്ഘാടനം ചെയ്ത കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ പോക്കറ്റടിക്കാരുടെ വിളയാട്ടം. മാസങ്ങള്‍ക്കിടെ നിരവധി യാത്രക്കാര്‍ക്കാണ് പണവും വിലപ്പെട്ടരേഖകളും നഷ്ടപ്പെട്ടത്. കഴിഞ്ഞദിവസം പോക്കറ്റടിക്കിരയായ യാത്രക്കാരിലൊരാള്‍ പിറ്റേന്ന് സ്റ്റാന്‍ഡിലത്തെി നിരീക്ഷണം നടത്തി സ്ഥിരം പോക്കറ്റടിക്കാരനെ പിടികൂടി. ശാന്തിനഗര്‍ കോളനിക്ക് സമീപത്തെ ദാസന്‍ എന്ന മൊട്ട ദാസനെയാണ് (50) യാത്രക്കാരന്‍തന്നെ പിടികൂടി നടക്കാവ് പൊലീസില്‍ ഏല്‍പിച്ചത്. കഴിഞ്ഞ ബുധനാഴ്ച രാത്രി 12ഓടെ ജോലികഴിഞ്ഞ് മടങ്ങവെ പഴ്സും രേഖകളും നഷ്ടപ്പെട്ട പത്രപ്രവര്‍ത്തകനായ പുളിക്കല്‍ സമൂര്‍ നൈസാനാണ് പോക്കറ്റടിക്കാരനെ കൈയോടെ പിടികൂടിയത്. ശനിയാഴ്ച രാത്രി 12ഓടെ പാലക്കാട് ബസില്‍ കയറിയ പാലക്കാട് സ്വദേശി സായിയുടെ ജീന്‍സിന്‍െറ പോക്കറ്റില്‍നിന്ന് പഴ്സെടുത്ത് വിജനമായ സ്ഥലത്തേക്ക് പ്രതി നീങ്ങുന്നത് സമൂര്‍ കാണുകയായിരുന്നു. പോക്കറ്റടി നടന്നത് അറിയാതെ ബസിലിരുന്ന യാത്രക്കാരനെ വിവരം ധരിപ്പിച്ചശേഷം പ്രതിയെ കൈയോടെ പിടികൂടി. ഇതിനിടെ അതേ ബസിലുണ്ടായിരുന്ന വണ്ടൂര്‍ സ്വദേശി മനാഫിന്‍െറ പണവും രേഖകളും നഷ്ടപ്പെട്ടതായും കണ്ടത്തെി. സായിയുടെ പണം പ്രതിയുടെ കൈയില്‍നിന്ന് കണ്ടത്തെി. ഇയാള്‍ക്കൊപ്പമുണ്ടായിരുന്നവര്‍ ഓടിരക്ഷപ്പെട്ടു. യാത്രക്കാരനെന്ന ഭാവേന ബാഗുമായി എത്തിയാണ് പോക്കറ്റടി നടത്തുന്നത്. എടുക്കുമ്പോള്‍ പെട്ടെന്ന് അറിയില്ളെന്നതിനാല്‍ ജീന്‍സ് ധരിച്ചവരെയാണ് സംഘം മുഖ്യമായി ലക്ഷ്യമിടുന്നത്. പഴ്സ് കിട്ടിക്കഴിഞ്ഞാല്‍ പെട്ടെന്ന് സ്റ്റാന്‍ഡിന്‍െറ ഒഴിഞ്ഞമൂലയില്‍ ചെന്ന് പണമെടുത്ത് പഴ്സ് കളയുകയാണ് രീതി. രാത്രി നല്ല തിരക്കുള്ള പാലക്കാട്, മലപ്പുറം ഭാഗത്തേക്കുള്ള ബസുകളില്‍ ആളുകള്‍ തിക്കിത്തിരക്കി കയറുമ്പോഴാണ് സംഘം മിക്കവാറും പോക്കറ്റടി നടത്തുന്നത്. പരാതി വ്യാപകമായതിനെ തുടര്‍ന്ന് സ്റ്റാന്‍ഡില്‍ പോക്കറ്റടിക്കാരെ സൂക്ഷിക്കണമെന്ന് ഇടക്കിടെ അനൗണ്‍സ്മെന്‍റ് നടത്തുന്നുണ്ട്. ശനിയാഴ്ച ഇങ്ങനെ അന്വേഷണ കൗണ്ടറില്‍നിന്ന് വിളിച്ചുപറഞ്ഞ് മിനിറ്റുകള്‍ക്കകമാണ് പോക്കറ്റടി നടന്നത്. പൊലീസ് റോന്തുചുറ്റലും കാവലുമൊക്കെയുണ്ടെങ്കിലും പോക്കറ്റടി നാള്‍ക്കുനാള്‍ കൂടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.