കോഴിക്കോട്: രാഷ്ട്രപതിയായശേഷം ആദ്യമായി കോഴിക്കോട്ടത്തെിയ പ്രഥമപൗരന് നഗരത്തിന്‍െറ സ്വീകരണം. ഗുരുവായൂരില്‍നിന്ന് പ്രത്യേക വ്യോമസേന ഹെലികോപ്ടറില്‍ ശനിയാഴ്ച പകല്‍ 12.35നാണ് രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജി എത്തിയത്. മേയര്‍ വി.കെ.സി. മമ്മദ്കോയ, എം.കെ. രാഘവന്‍ എം.പി, എ. പ്രദീപ്കുമാര്‍ എം.എല്‍.എ, ജില്ലാകലക്ടര്‍ എന്‍. പ്രശാന്ത് തുടങ്ങിയവര്‍ ചേര്‍ന്നാണ് അദ്ദേഹത്തെ സ്വീകരിച്ചത്. യു.എല്‍ സൈബര്‍ പാര്‍ക്ക് ഉദ്ഘാടനമുള്‍പ്പെടെ ഓരേവേദിയില്‍ അഞ്ചുപദ്ധതികള്‍ നാടിന് സമര്‍പ്പിക്കാനാണ് രാഷ്ട്രപതി കോഴിക്കോട്ടത്തെിയത്. സന്ദര്‍ശനത്തോടനുബന്ധിച്ച് നഗരത്തില്‍ കനത്തസുരക്ഷ ഒരുക്കിയിരുന്നു. വെസ്റ്റ്ഹില്‍ വിക്രംമൈതാനിയില്‍ ഉത്തരമേഖലാ ട്രാഫിക് എസ്.പി എന്‍. വിജയകുമാറിന്‍െറ നേതൃത്വത്തിലായിരുന്നു സുരക്ഷാക്രമീകരണം. രാവിലെ മുതല്‍ വിക്രം മൈതാനിയും പരിസരവും പൂര്‍ണമായി പൊലീസ് വലയത്തിലായിരുന്നു. വിക്രം മൈതാനിയിലേക്ക് പ്രത്യേക പാസുള്ള ഉദ്യോഗസ്ഥര്‍ക്ക് മാത്രമായിരുന്നു പ്രവേശം. രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിലെ വാഹനങ്ങളും മൂന്നു ഫയര്‍ഫോഴ്സും രണ്ട് ആംബുലന്‍സും മാത്രമായിരുന്നു മൈതാനിയില്‍. രാവിലെ 10ഓടെ വിക്രംമൈതാനിയുടെ സുരക്ഷാച്ചുമതലയുള്ള എസ്.പി വിജയകുമാര്‍ സ്ഥലത്തത്തെി. 11.15ന് ഉത്തരമേഖലാ ഐ.ജി ദിനേന്ദ്രകശ്യപും എത്തി. 11.40ന് ഉത്തരമേഖലാ എ.ഡി.ജി.പി നിതിന്‍ അഗര്‍വാളും 11.53ന് ജില്ലാ കലക്ടര്‍ എന്‍. പ്രശാന്തും എം.കെ. രാഘവന്‍ എം.പിയും മൈതാനിയിലത്തെി. 11.58നാണ് സിറ്റി പൊലീസ് കമീഷണര്‍ ഉമാ ബെഹ്റ വന്നത്. 12ഓടെ കോര്‍പറേഷന്‍ മേയര്‍ വി.കെ.സി. മമ്മദ്കോയ, എ. പ്രദീപ്കുമാര്‍ എം.എല്‍.എ എന്നിവരും മൈതാനിയിലത്തെി. 12.15ന് ഇന്‍റലിജന്‍സ് ഐ.ജി പി. വിജയന്‍, ഇന്‍റലിജന്‍സ് വിഭാഗം കോഴിക്കോട് റേഞ്ച് എസ്.പി സലീം എന്നിവര്‍വന്ന് വിക്രംമൈതാനിയുടെ പുറത്തെ കാര്യങ്ങള്‍ പരിശോധിച്ചു. 10.30ഓടെ വെസ്റ്റ്ഹില്‍ വിക്രംമൈതാനിക്ക് മുന്നിലൂടെയുള്ള ഗതാഗതം ഭാഗികമായി നിയന്ത്രിച്ചിരുന്നു. വലിയ വാഹനങ്ങള്‍ ഇതുവഴി പ്രവേശിപ്പിച്ചില്ല. ബൈക്കുകളും ചെറുവാഹനങ്ങളും മാത്രമാണ് കടന്നുപോയത്. രാഷ്ട്രപതി എത്തുന്നതിന് അരമണിക്കൂര്‍മുമ്പ് ഗതാഗതം പൂര്‍ണമായി തടഞ്ഞു. കാല്‍നടപോലും മൈതാനിക്ക് മുന്നിലൂടെ കടത്തിവിട്ടില്ല. റോഡിന്‍െറ ഇരുവശങ്ങളിലും പൊലീസ് കയര്‍കെട്ടി സുരക്ഷ ഉറപ്പുവരുത്തി. രാഷ്ട്രപതി സഞ്ചരിച്ചതടക്കം മൂന്നു ഹെലികോപ്ടറുകള്‍ ഒന്നിച്ചാണ് എത്തിയത്. ഹെലിപ്പാഡിന്‍െറ തെക്കുഭാഗത്ത് 12.35നാണ് രാഷ്ട്രപതി സഞ്ചരിച്ച ഹെലികോപ്ടര്‍ ഇറക്കിയത്. ഗവര്‍ണര്‍ പി. സാദാശിവം, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നിവരും രാഷ്ട്രപതി സഞ്ചരിച്ച ഹെലികോപ്ടറിലുണ്ടായിരുന്നു. ഉമ്മന്‍ ചാണ്ടിയും പി. സദാശിവവും ഇറങ്ങിയതിനുശേഷമാണ് രാഷ്ട്രപതി ഇറങ്ങിയത്. ഹെലികോപ്ടര്‍ ഇറങ്ങി 10 മിനിറ്റിനുശേഷമാണ് ബുള്ളറ്റ് പ്രൂഫ് വാഹനത്തില്‍ വിക്രംമൈതാനിയില്‍നിന്ന് നെല്ലിക്കോട് യു.എല്‍.സി.സി ലിമിറ്റഡ് സാമ്പത്തികമേഖലയില്‍ ഒരുക്കിയ പ്രത്യേക വേദിയിലേക്ക് നീങ്ങിയത്്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.