നവീകരിച്ച അക്ഷയകേന്ദ്രം ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: നവീകരിച്ച വെസ്റ്റ്ഹില്‍ അക്ഷയകേന്ദ്രം ഓഫിസിന്‍െറ ഉദ്ഘാടനം എ. പ്രദീപ്കുമാര്‍ എം.എല്‍.എ നിര്‍വഹിച്ചു. അക്ഷയകേന്ദ്രങ്ങളില്‍നിന്ന് ലഭ്യമാവുന്ന എല്ലാ സേവനങ്ങളെയുംക്കുറിച്ച് അറിയാന്‍ കോള്‍സെന്‍ററും പ്രവര്‍ത്തനമാരംഭിച്ചു. രാവിലെ ഒമ്പതുമുതല്‍ വൈകുന്നേരം ആറുവരെ പ്രവര്‍ത്തിക്കുന്ന കോള്‍സെന്‍ററിലേക്കുള്ള നമ്പര്‍ 9020786999. പൊതുജനങ്ങള്‍ക്ക് കോള്‍സെന്‍ററിലൂടെ ബുക് ചെയ്യാം. അക്ഷയ സെന്‍ററുകള്‍ക്ക് ബ്രാന്‍ഡിങ് നടപ്പാക്കുന്നതിന്‍െറ ഭാഗമായാണ് വെസ്റ്റ്ഹില്‍ കേന്ദ്രം നവീകരിച്ചത്. പെര്‍മനന്‍റ് ആധാര്‍ എന്‍റോള്‍മെന്‍റ് സെന്‍ററിന്‍െറ ഉദ്ഘാടനം കൗണ്‍സിലര്‍ എം.എം. ലത നിര്‍വഹിച്ചു. ഏറ്റവും കൂടുതല്‍ ഡിജിറ്റല്‍ സിഗ്നേചര്‍ വിതരണം ചെയ്തതിനുള്ള അവാര്‍ഡ് ഷിജു എസ്. പിള്ള വെസ്റ്റ്ഹില്‍ അക്ഷയ സംരംഭകന്‍ അബ്ദുല്‍ബാരിക്ക് നല്‍കി. എസ്.ബി.ടി ബാങ്ക് കിയോസ്കിന്‍െറ ഉദ്ഘാടനം എസ്.ബി.ടി വെസ്റ്റ്ഹില്‍ ബാങ്ക് മാനേജര്‍ സജി ബാബു നിര്‍വഹിച്ചു. കോര്‍പറേഷന്‍ കൗണ്‍സിലര്‍ എം. ശ്രീജ അധ്യക്ഷത വഹിച്ചു. അബ്ദുല്‍ബാരി സ്വാഗതവും സി.ടി. ദിനേശ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT