കോഴിക്കോട്: വേനല്‍ രൂക്ഷമാകുന്നതിനൊപ്പം ജലം വിറ്റ് ലക്ഷങ്ങള്‍ കൊയ്യുന്ന മാഫിയ സജീവം. മാനദണ്ഡങ്ങള്‍ ലംഘിച്ച് നടക്കുന്ന കച്ചവടത്തിനെതിരെ ശക്തമായ നടപടികളില്ലാത്തതിനാല്‍ നഗരങ്ങളിലും ഗ്രാമങ്ങളിലും ഇത് പുതിയ വ്യവസായമായി മാറുകയാണ്. കുടിവെള്ള സ്രോതസ്സില്‍നിന്ന് മുന്നൂറും അതിന് താഴെയും വിലക്ക് വാങ്ങുന്ന കുടിവെള്ളം കടകളില്‍ 6000ത്തോളം രൂപക്കാണ് വില്‍ക്കുന്നത്. ലൈസന്‍സുള്ള ടാങ്കര്‍ ലോറികളില്‍ മാത്രമേ കുടിവെള്ള വിതരണവും വില്‍പനയും പാടുള്ളൂവെന്ന് നിബന്ധനയുണ്ടെങ്കിലും കുടിവെള്ള സ്രോതസ്സിന്‍െറ ലൈസന്‍സിന് മാത്രമേ അധികൃതര്‍ നിഷ്കര്‍ഷത പുലര്‍ത്തുന്നുള്ളൂ. ഇതിനുപുറമെ, ലൈസന്‍സില്ലാതെയും വെള്ളം വിതരണം ചെയ്യുന്നത് വ്യാപകമാണ്. ലൈസന്‍സ് വര്‍ഷാവര്‍ഷം പുതുക്കണമെന്നാണ് നിര്‍ദേശമെങ്കിലും ഇത് പലപ്പോഴും പാലിക്കപ്പെടാറില്ല. ഹോട്ടലുകളിലും മറ്റും കുടിവെള്ളം സൂക്ഷിക്കുന്നത് ഭൂഗര്‍ഭ ടാങ്കുകളിലായതിനാല്‍ ഇത് പരിശോധിക്കാനും പ്രയാസമാണ്. കോളിഫോം അടങ്ങിയ വെള്ളമാണ് പലപ്പോഴും ശുദ്ധജലം എന്നപേരില്‍ വിതരണം ചെയ്യുന്നത്. ആറുമാസത്തിനുള്ളില്‍ വെള്ളം സര്‍ക്കാര്‍ ലാബുകളിലോ അക്രഡിറ്റഡ് ലാബുകളിലോ പരിശോധിക്കണമെന്നും നിര്‍ദേശമുണ്ട്. എന്നാല്‍, മലബാറില്‍ ആറു ജില്ലകള്‍ക്കായി മലാപ്പറമ്പിലെ അനലിറ്റിക്കല്‍ ലാബില്‍ മാത്രമാണ് സൗകര്യമുള്ളത്. വെള്ളം വിതരണം ചെയ്യുന്നത് പലപ്പോഴും രാത്രിയിലായതിനാല്‍ കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചോ എന്ന് പരിശോധിക്കാനും പ്രയാസമാണ്. കുടിവെള്ള വിതരണ മാനദണ്ഡങ്ങള്‍ സംബന്ധിച്ച് പൊതുജനത്തിന്‍െറ അജ്ഞതയാണ് പലപ്പോഴും ജലമാഫിയ ചൂഷണം ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.