കോഴിക്കോട്: മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് വികസനത്തിന്‍െറ ഭാഗമായി മലാപ്പറമ്പ് ജങ്ഷനില്‍ സ്ഥലം ഒഴിഞ്ഞുകൊടുത്ത 40 വ്യാപാരികള്‍ക്ക് ഏഴ്മാസമായിട്ടും നഷ്ടപരിഹാരമായില്ല. മൂന്ന് മാസത്തിനകം പണം ലഭ്യമാക്കുമെന്നായിരുന്നു ഇവരെ അറിയിച്ചിരുന്നതെങ്കിലും സാങ്കേതിക തടസ്സങ്ങള്‍ പറഞ്ഞ് അധികൃതര്‍ നടപടി വൈകിക്കുകയാണെന്ന് വ്യാപാരികള്‍ പറയുന്നു. ഒഴിയുമ്പോള്‍ ലൈസന്‍സുള്ള കട ഉടമകള്‍ക്ക് രണ്ട് ലക്ഷം, ലൈസന്‍സ് ഇല്ലാത്തവര്‍ക്ക് 25000, കടകളിലെ രണ്ട് പണിക്കാര്‍ക്ക് 36000 എന്നിങ്ങനെയായിരുന്നു വാഗ്ദാനം നല്‍കിയിരുന്നത്. കലക്ടര്‍, എ.ഡി.എം, വ്യാപാരി പ്രതിനിധികള്‍ എന്നിവര്‍ അടങ്ങുന്ന യോഗത്തിലാണ് ഇത് പ്രഖ്യാപിച്ചത്. ഇതുസംബന്ധിച്ച ഇപ്പോള്‍ യാതൊരു നടപടിയുമില്ല. മെഡിക്കല്‍ ഷോപ്, ടൈലര്‍ ഷോപ്, പച്ചക്കറികടകള്‍, ബാര്‍ബര്‍ ഷോപ്, ബേക്കറി തുടങ്ങിയ കടകളാണ് ഒഴിപ്പിച്ചത്. കടകള്‍ റവന്യൂ വകുപ്പിന്‍െറ ആഭിമുഖ്യത്തില്‍ പൊളിക്കുകയും ചെയ്തു. ഇവര്‍ ആവശ്യമായ രേഖകളെല്ലാം അന്ന് തന്നെ നല്‍കുകയും ചെയ്തു. കട നഷ്ടപ്പെട്ടവരില്‍ പലരും ഇപ്പോള്‍ തൊഴില്‍രഹിതരായി. നഷ്ടപരിഹാരം ലഭിക്കാത്തതിനാല്‍ പലരുടെയും ജീവിതം വഴിമുട്ടി. ഇതുസംബന്ധിച്ച അന്വേഷണത്തിന്, ഫണ്ട് പാസായിട്ടില്ളെന്ന മറുപടിയാണ് അധികൃതര്‍ നല്‍കുന്നത്. എന്നാല്‍, ഫണ്ട് ലഭ്യമാക്കുന്നതില്‍ ജില്ലാ ഭരണകൂടം കാണിക്കുന്ന അലംഭാവമെന്ന് കാരണമെന്ന് റോഡ് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. റോഡ് വികസനത്തിന് അനുവദിച്ച 250 കോടിയില്‍ നാല് കോടി സര്‍ക്കാര്‍ ഭൂമി അതിര്‍ കെട്ടാന്‍ അനുമതിയായിട്ടുണ്ടെങ്കിലും ഇത് ലഭ്യമാക്കാത്തതാണ് പ്രശ്നം. ഈ പണം കലക്ടറുടെ അക്കൗണ്ടില്‍ ഡിസംബര്‍ ഒന്ന് മുതല്‍ വന്ന് കിടക്കുന്നുണ്ട്. എന്നാല്‍, ഇത് കലക്ടര്‍ മാറിയെടുത്തിട്ടില്ല. ഇപ്പോള്‍ സര്‍ക്കാര്‍ ഭൂമി അതിര്‍ കെട്ടിയാല്‍ അവിടെ കൈയേറ്റം ഉണ്ടാകുമെന്നാണത്രെ കലക്ടറുടെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.