കോഴിക്കോട്: കൂരാച്ചുണ്ട്, കാന്തലാട്, ചക്കിട്ടപാറ തുടങ്ങിയ മലയോരപ്രദേശങ്ങളിലെ 200ലധികം കര്‍ഷകരുടെ കൃഷിഭൂമികള്‍ക്ക് 2002 മുതല്‍ വില്ളേജുകളില്‍ ഭൂനികുതി നിഷേധിച്ചത് ഉടന്‍ സ്വീകരിക്കാന്‍ തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തില്‍ തീരുമാനമായതായി മലയോര കര്‍ഷക ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ ഒ.ഡി. തോമസ് അറിയിച്ചു. 77നുമുമ്പു മുതല്‍ കര്‍ഷകര്‍ കൈവശംവെച്ചുവരുന്നതും ആധാരം, പട്ടയം, വില്ളേുകളിലെ ലാന്‍ഡ് ഏരിയ രജിസ്റ്ററില്‍ പേര്, റബര്‍ബോര്‍ഡ് റീപ്ളാന്‍േറഷന്‍ തുടങ്ങിയ രേഖകളില്‍ ഏതെങ്കിലുമൊന്ന് കൈവശമുള്ളവരുടെയും ഒരിക്കലെങ്കിലും നികുതി അടച്ചിട്ടുള്ളവരുടെയും ഭൂനികുതി സ്വീകരിക്കും. തര്‍ക്കമുള്ള പ്രദേശങ്ങളില്‍ വനം-റവന്യൂ ഉദ്യോഗസ്ഥര്‍ കര്‍ഷകരുടെ സഹകരണത്തോടെ ജോയന്‍റ് വെരിഫിക്കേഷന്‍ സര്‍വേ നടത്തി കര്‍ഷകരുടെ രേഖയില്‍ കൂടുതല്‍ സ്ഥലം കൈവശമുണ്ടെങ്കില്‍ അത് സര്‍ക്കാറിന് നിരുപാധികം വിട്ടുനല്‍കേണ്ടതാണ്. സര്‍വേ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം. 18ലെ ഉന്നതതല യോഗ തീരുമാനം കാബിനറ്റ് അംഗീകരിച്ച് സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ പുറപ്പെടുവിക്കും. മുഖ്യമന്ത്രിയുടെ ഓഫിസില്‍ ചേര്‍ന്ന യോഗത്തില്‍ വനംമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, റവന്യൂമന്ത്രി അടൂര്‍പ്രകാശ്, സാംസ്കാരിക മന്ത്രി കെ.സി. ജോസഫ്, എം.കെ. രാഘവന്‍ എം.പി, പുരുഷന്‍ കടലുണ്ടി എം.എല്‍.എ, വനം-റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍, ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, ലാന്‍ഡ് റവന്യൂ കമീഷണര്‍, കോഴിക്കോട് ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത്, കൊയിലാണ്ടി തഹസില്‍ദാര്‍, ഡി.എഫ്.ഒ, റെയ്ഞ്ച് ഓഫിസര്‍ തുടങ്ങിയ ഉദ്യോഗസ്ഥരും മലയോര കര്‍ഷക ആക്ഷന്‍ കമ്മിറ്റി രക്ഷാധികാരിയും താമരശ്ശേരി രൂപത ബിഷപ്പുമായ റെമിജിയോസ് ഇഞ്ചനാനി, ചാന്‍സലര്‍ ഫാ. അബ്രഹാം കാവില്‍പുരയിടം, ഫാ. മനോജ് പ്ളാക്കൂട്ടം, ഒ.ഡി. തോമസ്, കാവില്‍ പി. മാധവന്‍, അഗസ്റ്റിന്‍ കാരക്കട, പി.കെ. മുഹമ്മദ്, പോളി കാരക്കട, കുര്യന്‍ ചെമ്പനാനി തുടങ്ങിയവരും ചര്‍ച്ചകളില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.