മാവൂര്‍: കോഴിക്കോട്-മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ച് ചാലിയാറിന് കുറുകെ കൂളിമാട് കടവില്‍ പാലത്തിനുള്ള കാത്തിരിപ്പിന് അറുതിയാകുന്നു. ബജറ്റ് ചര്‍ച്ചയില്‍ മുഖ്യമന്ത്രി നടത്തിയ മറുപടിപ്രസംഗത്തില്‍ പാലത്തിന് അഞ്ചു കോടി പ്രഖ്യാപിച്ചതോടെ ഒന്നരപ്പതിറ്റാണ്ടുകാലത്തെ നാട്ടുകാരുടെ നീണ്ട കാത്തിരിപ്പിന് വിരാമമാകുമെന്നാണ് പ്രതീക്ഷ. കരിപ്പൂര്‍ വിമാനത്താവളത്തിലേക്കും മലപ്പുറം ജില്ലയുടെ മറ്റു ഭാഗങ്ങളിലേക്കും എത്തിപ്പെടാന്‍ ഏറെ പ്രയോജനപ്പെടുന്ന കൂളിമാടുപാലത്തിന് 2002ലാണ് പ്രപോസല്‍ ഉണ്ടാകുന്നത്. തുടര്‍ന്ന് ബോറിങ് നടക്കുകയും 2008ല്‍ പാലത്തിന്‍െറ പ്ളാനും ഡിസൈനും എസ്റ്റിമേറ്റും തയാറാക്കുകയും ചെയ്തു. 12 കോടിയായിരുന്നു അന്ന് എസ്റ്റിമേറ്റ്. പിന്നീടിത് 29 കോടിയായും ഈയടുത്ത് 33 കോടിയായും പുതുക്കിയിട്ടുണ്ട്. ആദ്യഘട്ടമായി മലപ്പുറം ജില്ലയുടെ ഭാഗത്ത് ഭൂമി ഏറ്റെടുക്കല്‍ പുരോഗമിക്കുകയും 17 വീടുകള്‍ പാലത്തിനായി ഒഴിപ്പിക്കുകയും ചെയ്തു. മറുഭാഗത്ത് ഏഴു വീട്ടുകാരുടെ ഭൂമി ഏറ്റെടുക്കാനുള്ള നടപടിക്രമങ്ങളായി. എന്നാല്‍, പാലത്തിന് ഫണ്ട് അനുവദിക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമാകാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ കെ.എ. ഖാദര്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ കര്‍മസമിതി രൂപവത്കരിച്ച് പ്രവര്‍ത്തനം തുടങ്ങി. നിരവധിതവണ ജനപ്രതിനിധികളെയും മന്ത്രിമാരെയുംകണ്ട് നിവേദനങ്ങള്‍ നല്‍കിയെങ്കിലും ഫലമുണ്ടായില്ല. പാലത്തിന് ഫണ്ട് അനുവദിക്കുമെന്ന വാഗ്ദാനങ്ങള്‍ വര്‍ഷാവര്‍ഷം ആവര്‍ത്തിച്ചെങ്കിലും ഓരോ ബജറ്റിലും വിഷയം ടോക്കണ്‍ അഡ്വാന്‍സില്‍ ഒതുങ്ങുകയായിരുന്നു. കൂളിമാട് കടവില്‍ തോണികള്‍ ഉപയോഗിച്ച് പ്രതീകാത്മക പാലം നിര്‍മിക്കുന്നതടക്കമുള്ള സമരപരിപാടികളും സമരസമിതി നടത്തി. തൊട്ടടുത്തുതന്നെ ചാലിയാര്‍ പുഴക്കുകുറുകെ എളമരം കടവില്‍ പാലത്തിനായി നീക്കം സജീവമായതോടെയാണ് കൂളിമാടുപാലം അനിശ്ചിതത്വത്തിലായത്. മലപ്പുറം ജില്ലയില്‍ മുസ്ലിം ലീഗില്‍ നേതാക്കളിലും അണികളിലും വിഷയം ഏറെ ആശയകുഴപ്പമുണ്ടാക്കുകയും നേതാക്കള്‍ ചേരിതിരിയുകയും ചെയ്തു. അടുത്തടുത്ത് പാലത്തിന് അനുമതി നല്‍കാറില്ളെങ്കിലും പ്രത്യേക സാഹചര്യം പരിഗണിച്ച് അനുമതി കൊടുക്കണമെന്ന ആവശ്യവും ഉയര്‍ന്നു. എളമരം കടവിലെ പാലത്തിന്‍െറ കാര്യത്തില്‍ തീരുമാനമാകുന്നതുവരെ കൂളിമാടുപാലത്തിന് ഫണ്ട് അനുവദിക്കരുതെന്ന സമര്‍ദവുമുണ്ടായി. കാത്തിരിപ്പ് നീണ്ടതോടെ പി.ടി.എ. റഹീം എം.എല്‍.എയെ ഉള്‍പ്പെടുത്തി നാട്ടുകാര്‍ പുതിയ കര്‍മസമിതി രൂപവത്കരിച്ച് സമരം നടത്തി. മുസ്ലിം ലീഗ് സ്വന്തമായും സമരം നയിച്ചു. പൊതുമരാമത്ത് സൂപ്രണ്ടിങ് എന്‍ജിനീയറുടെ ഓഫിസിനു മുന്നില്‍ സൂചനാസമരം നടത്തുകയും അനിശ്ചിതകാലസമരം പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍, പിന്നീട് ഉന്നതനേതാക്കള്‍ ഇടപെട്ട് ഇവരെ പിന്തിരിപ്പിക്കുകയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ പാലം സംബന്ധിച്ച് ഉടന്‍ പ്രഖ്യാപനമുണ്ടാകണമെന്ന ആവശ്യം പാര്‍ട്ടിയിലടക്കം സജീവമായി. തെരഞ്ഞെടുപ്പില്‍ കൂളിമാട് ഭാഗത്തുനിന്ന് തിരിച്ചടിയുണ്ടാകുമെന്നുവരെ ഭീഷണിയുണ്ടായി. തുടര്‍ന്ന് കുന്ദമംഗലം മണ്ഡലത്തില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയാകുമെന്ന് സൂചനയുള്ള പി.കെ. ഫിറോസിന്‍െറ നേതൃത്വത്തില്‍ മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടിയെയും ഇബ്രാഹീംകുഞ്ഞിനെയും കാണുകയും ബജറ്റില്‍ ഫണ്ട് ഉള്‍പ്പെടുത്തുമെന്ന ഉറപ്പ് വാങ്ങിക്കുകയുമായിരുന്നു. എന്നാല്‍, ബജറ്റില്‍ ഉള്‍പ്പെടാത്തതിനെ തുടര്‍ന്ന് നേതാക്കള്‍ വീണ്ടും തിരുവനന്തപുരത്തത്തെുകയും കഴിഞ്ഞദിവസം മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് സാഹചര്യമൊരുക്കുകയുമായിരുന്നു. എളമരം കടവിലെ പാലം സംബന്ധിച്ച് അധികം താമസിയാതെ നടപടിയുണ്ടാകുമെന്ന് ഇതിന് ആവശ്യമുന്നയിക്കുന്നവരുമായി ധാരണയുണ്ടാക്കിയതായും വിവരമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.