കൊടുവള്ളി: നഗരസഭാ പരിധിയില്‍പെട്ട വാവാട് വില്ളേജ് റീസര്‍വേ 36/1എയില്‍പെട്ട 25.85 സെന്‍റ് സ്ഥലം ശ്മശാനമാണെന്ന് കേരള ഹൈകോടതി ഉത്തരവിട്ട സാഹചര്യത്തില്‍ വ്യാജരേഖയുണ്ടാക്കി ശ്മശാനം കൈയേറി റോഡ് വെട്ടി പൊതുഫണ്ട് ദുര്‍വിനിയോഗം ചെയ്ത പ്രദേശത്തെ ഡിവിഷന്‍ കൗണ്‍സിലറെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യണമെന്ന് പട്ടികജാതി വര്‍ഗ ഐക്യവേദി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വിശാരദ് എസ്റ്റേറ്റില്‍പെട്ട 25.85 സെന്‍റ് സ്ഥലം പട്ടികജാതിക്കാരുടെ ശ്മശാനഭൂമിയല്ളെന്ന് വാവാട് സ്കൂള്‍ പി.ടി.എ കമ്മിറ്റിയുടെ അപേക്ഷ ജില്ലാ കലക്ടര്‍ നിരസിക്കുകയും ചെയ്തു. ഹൈകോടതിയില്‍ കേസ് നടന്നുകൊണ്ടിരിക്കെ തര്‍ക്കസ്ഥലത്തേക്ക് സ്കൂള്‍ ചുറ്റുമതില്‍ ഗേറ്റ് പദ്ധതിക്ക് ഫണ്ട് അനുവദിച്ച് നടപ്പാക്കാന്‍ ശ്രമിക്കുന്ന നഗരസഭാ ചെയര്‍പേഴ്സനെയും തല്‍സ്ഥാനത്തുനിന്ന് നീക്കംചെയ്യണം. ഹൈകോടതിയുടെ അടിസ്ഥാനത്തില്‍ നിയമലംഘനം നടത്തി നിര്‍മിക്കുന്ന വാവാട് ജി.എം.എല്‍.പി സ്കൂളിന്‍െറ കെട്ടിടം പൊളിച്ചുമാറ്റണം. അല്ലാത്തപക്ഷം സമരപരിപാടികള്‍ നടത്തും. അന്യാധീനപ്പെട്ട 3.5 ഏക്കര്‍ ഭൂമി തിരിച്ചുപിടിക്കുന്നതിന് ആവശ്യമായ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും പട്ടികജാതി വര്‍ഗ ഐക്യവേദി ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി പി. ഗോവിന്ദന്‍, ജില്ലാ സെക്രട്ടറി കെ. ഗോപാല്‍ ഷാങ്, മേഖലാ സെക്രട്ടറി പ്രഭാഷ്കുമാര്‍, പി. ഗോപാലന്‍, പി.കെ. ശശീന്ദ്രന്‍, പി. പുഷ്പാകരന്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.