മുക്കം: ട്രാഫിക് കുത്തഴിഞ്ഞ മുക്കത്ത് കാല്‍നടയാത്ര ദുരിതം. കടവ് പാലം തുറന്നതോടെ ട്രാഫിക് സംവിധാനം അറിയാതെ കുഴങ്ങുകയാണ് വാഹനയാത്രക്കാര്‍. അഭിലാഷ് ജങ്ഷനില്‍നിന്നും പി.സി ജങ്ഷനില്‍നിന്നും വരുന്ന വാഹനങ്ങളും കടവ് പാലം, പഴയ ബസ്സ്റ്റാന്‍ഡ് പരിസരം എന്നിവിടങ്ങളില്‍നിന്നും വരുന്ന വാഹനങ്ങളും എസ്.കെ പാര്‍ക്ക് ജങ്ഷനില്‍ കുരുങ്ങുന്നു. ഇതിനിടയില്‍ കാല്‍നടയാത്രക്കാര്‍ വലയുന്നു. കടവ്പാലം തുറന്നതോടെ ജങ്ഷനുകളില്‍ നിന്ന് തലങ്ങും വിലങ്ങുമുള്ള റോഡിലേക്ക് തോന്നിയപോലെയാണ് വാഹനങ്ങള്‍ പ്രവേശിക്കുന്നത്. ഒരുവശത്തേക്കുള്ള ചെറുവാഹനങ്ങള്‍ക്ക് കഷ്ടിച്ച് കടന്നുപോകാന്‍ പറ്റിയ ബസ്സ്റ്റാന്‍ഡ് പരിസരത്തെ വയലില്‍ മമ്മദ് ഹാജി റോഡില്‍ ഇരുവശങ്ങളിലേക്കുമാണ് വാഹനങ്ങള്‍ കുതിക്കുന്നത്. ബസ്സ്റ്റാന്‍ഡില്‍ ഓട്ടോസ്റ്റാന്‍ഡ് കൂടിയായതോടെ കുരുക്കുമുറുകി. ഓര്‍ക്കാപ്പുറത്താണ് സ്റ്റാന്‍ഡിലേക്ക് വാഹനങ്ങള്‍ കുതിച്ചത്തെുന്നത്. പ്രധാന റോഡിലിറങ്ങിയാലും കാല്‍നടക്കാരന് രക്ഷയില്ല. ഇവിടങ്ങളില്‍ ഫുട്പാത്ത് കൈയേറ്റം പൂര്‍ണമാണ്. സ്റ്റാന്‍ഡില്‍നിന്നും എസ്.കെ പാര്‍ക്ക് വഴി പി.സി, അഭിലാഷ് ജങ്ഷനുകളിലേക്ക് ബന്ധിപ്പിക്കുന്ന ഇടുങ്ങിയ റോഡില്‍ വഴിയോര കച്ചവടക്കാരും ഇരുചക്ര വാഹന പാര്‍ക്കിങ്ങും കുരുക്കുമുറുക്കുന്നു. ഈ റോഡുകള്‍ വഴി കോഴിക്കോട്, അരീക്കോട് ഭാഗത്തേക്ക് പോകുന്ന ബസുകളും കുരുക്കില്‍പെടുന്നു. തോന്നുന്നിടത്തെല്ലാം പാര്‍ക്കിങ് എന്നതാണ് സ്ഥിതി. ട്രാഫിക് കുരുക്കൊഴിവാക്കാന്‍ നഗരസഭയും പൊലീസും ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.