തിരുവമ്പാടി: ടൗണില്‍ മലിനജലം ഓടയിലേക്ക് ഒഴുക്കുന്നതിനെതിരെ നടപടിയില്ല. ഹോട്ടലുകളും കൂള്‍ബാറുകളും ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ നിന്നാണ് ഓടയിലേക്ക് അഴുക്കുവെള്ളം നിര്‍ബാധം ഒഴുക്കുന്നത്. ദുര്‍ഗന്ധം കാരണം ആരോഗ്യപ്രശ്നങ്ങളുണ്ടാവുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍. നിര്‍മാണത്തിനിടെ തന്നെ ഓടയിലേക്ക് പൈപ്പുകള്‍ സ്ഥാപിച്ചിരുന്നു. ഇതുവഴിയാണ് മലിനജലം ഒഴുക്കിവിടുന്നത്. ടൗണിലെ മഴവെള്ളം പുറത്തേക്കൊഴുക്കാനുള്ള ഓടകളിലാണ് ഖരമാലിന്യങ്ങളും അഴുക്കുവെള്ളവും നിറഞ്ഞി രിക്കുന്നത്. ബസ്സ്റ്റാന്‍ഡിന് സമീപത്തെ ഓടയിലെ ദുര്‍ഗന്ധം യാത്രക്കാര്‍ക്ക് അസഹ്യമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ ടൗണിലെ ശുചിത്വം ചര്‍ച്ചയായിരുന്നു. ചിലരുടെ എതിര്‍പ്പുകാരണം നിയമം ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ കഴിയുന്നില്ളെന്നായിരുന്നു ആരോഗ്യ വകുപ്പ് അധികൃതരുടെ വാദം. സമ്പൂര്‍ണ ശുചിത്വത്തിന് നടപടി സ്വീകരിക്കാനാണ് യോഗം തീരുമാനിച്ചത്. നിയമനടപടികള്‍ക്ക് ഗ്രാമപഞ്ചായത്തിന് അധികൃതരുടെ പിന്തുണ ലഭിക്കാത്തത് നടപടികള്‍ക്ക് തടസ്സമാകുന്നതായി വിമര്‍ശമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.