കോഴിക്കോട്: കോര്‍പറേഷന്‍ ഓഫിസില്‍ ക്ഷേമപെന്‍ഷന്‍ വാങ്ങാനത്തെിയ നിരവധി സ്ത്രീകള്‍ ഞായറാഴ്ചയും വലഞ്ഞു. വിധവാപെന്‍ഷന്‍ വാങ്ങാനത്തെിയവരാണ് രണ്ടാംനിലയിലെ കൗണ്ടറുകളിലേക്ക് കയറാനാവാതെയും മണിക്കൂറുകളോളം വരിനിന്നും ദുരിതത്തിലായത്. ശയ്യാവലംബര്‍ക്ക് നേരത്തേ പോസ്റ്റ് ഓഫിസുകള്‍വഴി ലഭിച്ചിരുന്ന ക്ഷേമപെന്‍ഷന്‍ തദ്ദേശസ്ഥാപനങ്ങള്‍ വഴിയാക്കിയതാണ് ഗുണഭോക്താക്കള്‍ക്ക് തലവേദനയായത്. സംസ്ഥാനസര്‍ക്കാറും പോസ്റ്റല്‍ വകുപ്പും തമ്മിലുണ്ടായ ശീതസമരം കാരണമാണ് ഇത് മാറ്റി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍വഴി വിതരണം ചെയ്യാന്‍ തുടങ്ങിയത്. നഗരസഭാപരിധിയില്‍ കര്‍ഷകത്തൊഴിലാളികള്‍, വികലാംഗര്‍, അവിവാഹിതര്‍, വിധവകള്‍, വൃദ്ധര്‍ തുടങ്ങിയ രണ്ടു ലക്ഷത്തോളം പേര്‍ വിവിധ ക്ഷേമപെന്‍ഷന്‍ ആനുകൂല്യം പറ്റുന്നത്. 2015 സെപ്റ്റംബര്‍, ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ കുടിശ്ശികയാണ് ഇപ്പോള്‍ വിതരണം ചെയ്യുന്നത്. കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ ചൊവ്വാഴ്ചയും വികലാംഗ പെന്‍ഷന്‍ ബുധനാഴ്ചയും അവിവാഹിത പെന്‍ഷന്‍ വ്യാഴാഴ്ചയും വിധവാപെന്‍ഷന്‍ ശനി, ഞായര്‍ ദിവസങ്ങളിലുമായാണ് വിതരണം ചെയ്തത്. വാര്‍ധക്യ പെന്‍ഷന്‍ ചൊവ്വാഴ്ച രാവിലെ മുതല്‍ വിതരണം ചെയ്യും. പെന്‍ഷന്‍ തിരിച്ചറിയല്‍ കാര്‍ഡ്, സ്ളിപ്, ആധാര്‍കാര്‍ഡ്, തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് എന്നിവസഹിതം പെന്‍ഷനര്‍ നേരിട്ടത്തെണമെന്നായിരുന്നു നിര്‍ദേശം. 36,000ത്തോളം വിധവകളാണ് കോര്‍പറേഷന്‍ പരിധിയിലുള്ളത്. ഇത്രയുംപേര്‍ ഒരുമിച്ചത്തെിയപ്പോള്‍ നിയന്ത്രിക്കാനോ സമയബന്ധിതമായി ചെക് നല്‍കി തിരിച്ചയക്കാനോ സാധിക്കാതെ ജീവനക്കാറും ദുരിതത്തിലായി. ഓഫിസില്‍ പ്രത്യേകം തയാറാക്കിയ 24 കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇതില്‍ ആറെണ്ണം രണ്ടാംനിലയിലും പത്തെണ്ണം ഒന്നാംനിലയിലുമാണ്. ഇടുങ്ങിയവഴിയും കോണിപ്പടിയും കയറി മുകളിലത്തൊന്‍ പ്രായമായവര്‍ ഏറെ പ്രയാസപ്പെട്ടു. പെന്‍ഷന്‍ സ്ളിപ്പിലെ 13 അക്ക നമ്പറുകള്‍ പ്രകാരം 1500ഓളം ഗുണഭോക്താക്കളെ ഉള്‍ക്കൊള്ളുന്ന വിധത്തിലാണ് ഓരോ കൗണ്ടറും തയാറാക്കിയത്. കാഴ്ചക്കുറവുള്ളവര്‍ക്കും എഴുത്തും വായനയും അറിയാത്ത വൃദ്ധര്‍ക്ക് തങ്ങളുടെ കൗണ്ടര്‍ എവിടെയാണെന്ന് കണ്ടത്തൊന്‍ ഏറെ പ്രയാസപ്പെടേണ്ടിവന്നു. ഇതിനായി കോര്‍പറേഷനിലെ മൂന്നു ജീവനക്കാരെയാണ് പ്രത്യേകം ചുമതലപ്പെടുത്തിയത്. തിരക്കിനിടയില്‍ ഇവര്‍ നല്‍കുന്ന വിവരം തെറ്റി പല ഗുണഭോക്താക്കള്‍ക്കും മണിക്കൂറുകളോളം മറ്റു കൗണ്ടറുകള്‍ക്കുമുന്നില്‍ വരിനില്‍ക്കേണ്ടിവന്നു. ഇത് ജീവനക്കാരും ഗുണഭോക്താക്കളും തമ്മിലുള്ള കശപിശക്ക് ഇടയാക്കി. രാവിലെ മുതല്‍ നീണ്ടവരിയില്‍നിന്ന പലര്‍ക്കും വൈകീട്ടാണ് ചെക് ലഭിച്ചത്. തിക്കിലും തിരക്കിലും മണിക്കൂറുകളോളം വരിനിന്ന പലര്‍ക്കും ശാരീരിക അസ്വസ്ഥതയുണ്ടായി. വിതരണംചെയ്ത ചെക്കുകളില്‍ പേരെഴുതിയതിലുള്ള തകരാര്‍കാരണവും പലര്‍ക്കും ഏറെ സമയനഷ്ടമുണ്ടായി. ഏറെദൂരം യാത്രചെയ്തും മണിക്കൂറുകള്‍ വരിയില്‍നിന്നും ചെക് കൈപ്പറ്റേണ്ടിവന്നത് സ്ത്രീകള്‍ക്ക് ദുരിതമായി. നടക്കാനാവാത്തവര്‍ക്കും മറ്റും ഓഫിസില്‍ നേരിട്ടത്തൊന്‍ കഴിയാത്തതിനാല്‍ വാഹനം വാടകക്കെടുത്തും സ്ട്രെച്ചറില്‍ കിടത്തിയും എത്തിയവര്‍ക്കും കാത്തിരിപ്പ് ഏറെ പ്രയാസമായി. അതേസമയം, നിശ്ചിത ദിവസങ്ങളില്‍ ചെക് കൈപ്പറ്റാന്‍ കഴിയാത്തവര്‍ പ്രവൃത്തിദിവസങ്ങളില്‍ സെക്ഷനിലത്തെിയാല്‍ മതിയെന്ന് കോര്‍പറേഷന്‍ അധികൃതര്‍ പറഞ്ഞു. എല്ലാ ക്ഷേമപെന്‍ഷനുകളും രണ്ടു ദിവസത്തിനകം വിതരണം ചെയ്യണമെന്ന സര്‍ക്കാര്‍നിര്‍ദേശമാണ് ഇത്രയും തിരക്കിന് ഇടയാക്കിയതെന്നും അധികൃതര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.