കൊയിലാണ്ടി: കനാല്‍ വെള്ളം ലഭിക്കാത്തത് കര്‍ഷകരെ ബുദ്ധിമുട്ടിലാക്കി. പല ഭാഗത്തും കൃഷി ഉണങ്ങാന്‍ തുടങ്ങി. കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഭാഗമായ ഇരിങ്ങല്‍ ബ്രാഞ്ച് കനാലാണ് വേനല്‍ തുടങ്ങിയിട്ടും തുറന്നുവിടാത്തത്. വലതുകര കനാലില്‍ മാത്രമാണ് വെള്ളമുള്ളത്. ഇടതുകര കനാലില്‍ വെള്ളമത്തെിയിട്ടില്ല. സാധാരണ ജനുവരിയില്‍ കനാല്‍ തുറന്നുവിടാറുണ്ട്. കൂത്താളിയില്‍ കനാല്‍ പ്രവൃത്തി നടക്കുന്നതിനാലാണ് തുറന്നുവിടാന്‍ വൈകുന്നതിന് കാരണമായി പറയുന്നത്. പാടങ്ങളില്‍ ഇപ്പോള്‍ പച്ചക്കറി കൃഷി വ്യാപകമാണ്. വിഷുവിന് വിളവെടുക്കുക ലക്ഷ്യമിട്ടാണ് കൃഷിയിറക്കിയത്. വിഷ പച്ചക്കറിയില്‍നിന്ന് മോചനം തേടി ജൈവകൃഷിയിലാണ് ശ്രദ്ധ. വിവിധ തലങ്ങളില്‍നിന്നുള്ള പിന്തുണയും ഇതിന് ലഭിക്കുന്നു. എന്നാല്‍, ഇറിഗേഷന്‍ അധികൃതര്‍ കൃത്യമായി വെള്ളമത്തെിക്കുന്നതില്‍ ശ്രദ്ധ കാണിക്കുന്നില്ളെന്നാണ് പരാതി. കനാല്‍ തുറന്നാല്‍ സമീപത്തെ കിണറുകളും ജലസമൃദ്ധമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.