വടകര: ആയിരക്കണക്കിന് ഓട്ടോറിക്ഷകള്‍ സര്‍വിസ് നടത്തുന്ന വടകരയില്‍ സന്ധ്യയാവുന്നതോടെ ഓട്ടോക്കായി ആളുകള്‍ നെട്ടോട്ടമോടുന്നു. ട്രാന്‍സ്പോര്‍ട്ട് വകുപ്പും നഗരസഭയും ചേര്‍ന്ന് പലവിധ പരിഷ്കാരങ്ങളും നിര്‍ദേശങ്ങളും പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്നതിനിടയിലും സന്ധ്യ കഴിഞ്ഞാല്‍ വടകരയില്‍ ഓട്ടോറിക്ഷ കണ്ടുകിട്ടുക പ്രയാസമാണ്. ശനിയാഴ്ച നടന്ന താലൂക്ക് വികസന സമിതി യോഗത്തില്‍ എന്‍.സി.പി നേതാവും താലൂക്ക് വികസന സമിതി അംഗവുമായ ടി.വി. ബാലകൃഷ്ണന്‍ സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ ഓട്ടോറിക്ഷക്കായി ഓടുന്നതിനിടയില്‍ വീട്ടമ്മ റോഡില്‍ വീണ കാര്യവും മറ്റും അനുഭവസാക്ഷ്യമായി വിവരിച്ചിരുന്നു. കഴിഞ്ഞ മൂന്നു മാസമായി ഇതേ കാര്യം വികസന സമിതി യോഗത്തില്‍ ഉന്നയിക്കുന്നുണ്ടെങ്കിലും പ്രായോഗികമായ പ്രശ്നപരിഹാരം ലഭിക്കുന്നില്ളെന്നാണ് ഇദ്ദേഹത്തിന്‍െറ ആക്ഷേപം. മുമ്പ് ഇതേ പ്രശ്നം വികസന സമിതി യോഗത്തില്‍ വന്നപ്പോള്‍ ആര്‍.ടി.ഒ, പൊലീസ്, സംഘടനാ പ്രതിനിധികള്‍ എന്നിവരുടെ യോഗം വിളിക്കണമെന്ന് തീരുമാനിച്ചിരുന്നെങ്കിലും നടന്നില്ല. സന്ധ്യയാവുന്നതോടെ അപ്രത്യക്ഷമാവുന്ന ഓട്ടോറിക്ഷകള്‍ രാത്രി ഒമ്പതോടെ ടൗണില്‍ സജീവമായി സര്‍വിസ് നടത്തുന്നുണ്ട്. റെയില്‍വേ സ്റ്റേഷനില്‍ എട്ടിനും ഒമ്പതിനും ഇടയിലത്തെുന്നവര്‍ക്ക് ഓട്ടോ ലഭിക്കുന്നില്ളെങ്കിലും ഇരട്ടി ചാര്‍ജ് ഈടാക്കാവുന്ന 10 മണിയോടെയും പുലര്‍ച്ചെയും ഓട്ടോറിക്ഷകളുടെ നീണ്ട ക്യൂതന്നെ സ്റ്റേഷനിലും ബസ്സ്റ്റാന്‍ഡിന് സമീപത്തും കാണാം. ഇക്കാര്യം അധികൃതര്‍ക്കും അറിയാവുന്നതാണെങ്കിലും അവരുടെ ഭാഗത്തുനിന്നുള്ള നിസ്സംഗതയാണ് പ്രശ്നം രൂക്ഷമാക്കുന്നതെന്നാണ് ജനങ്ങള്‍ പരാതിപ്പെടുന്നത്. വൈകീട്ട് അഞ്ചുമുതല്‍ യാത്രക്കാരെ കയറ്റാത്ത ഓട്ടോറിക്ഷകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. യാത്രക്കാരെ കയറ്റാന്‍ വിസമ്മതിക്കുന്ന ഓട്ടോറിക്ഷയുടെ നമ്പറോ വി.എം പെര്‍മിറ്റ് നമ്പറോ ചേര്‍ത്ത് പരാതി നല്‍കുകയാണെങ്കില്‍ അവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാവുമെന്നും ട്രാഫിക് പൊലീസ് യോഗത്തില്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.