ബസുകളുടെ മത്സരയോട്ടം: ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി

കോഴിക്കോട്: നഗരത്തില്‍ സ്വകാര്യ ബസുകളുടെ അമിതവേഗത്തിനും മത്സരയോട്ടത്തിനും മറ്റു നിയമലംഘനത്തിനുമെതിരെ കര്‍ശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ‘അന്വേഷണബന്ധു’ അന്വേഷണ സഹായ സമിതി ജില്ലാ പൊലീസ് മേധാവി ഉമ ബെഹ്റക്ക് നിവേദനം നല്‍കി. അരയിടത്തുപാലം മേല്‍പാലത്തില്‍ കഴിഞ്ഞദിവസമുണ്ടായ അപകടം സ്വകാര്യ ബസുകളുടെ മത്സരയോട്ടവും അമിതവേഗവുംമൂലമാണെന്നും മേല്‍പാലത്തിലൂടെ ഓവര്‍ടേക്കിങ് പാടില്ളെന്നറിഞ്ഞിട്ടും സിറ്റി സ്പീഡ് ലിമിറ്റ് മറികടന്ന് അമിതവേഗത്തില്‍ മന$പൂര്‍വം അപകടമുണ്ടാക്കിയ ഡ്രൈവറുടെ നടപടി കുറ്റകൃത്യമാണെന്നും നിവേദനത്തില്‍ സമിതി വ്യക്തമാക്കുന്നു. ഇത്തരം നിയമലംഘനങ്ങള്‍ക്കെതിരെ ജില്ലാ പൊലീസ് മേധാവി ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കണമെന്നും മത്സരയോട്ടം നിയന്ത്രിക്കണമെന്നും എയര്‍ഹോണ്‍ മുഴക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തണമെന്നും സമിതി സെക്രട്ടറി ജലീല്‍ തടമ്പാട്ടുതാഴം മുഖേന സമര്‍പ്പിച്ച നിവേദനത്തില്‍ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.