മുക്കം: ലഹരി-മയക്കുമരുന്ന് ഉപയോഗത്തിനെതിരെ ബോധവത്കരിക്കുന്നതിനായി സംഘടിപ്പിച്ച ജനകീയ കണ്‍വെന്‍ഷന്‍ ലഹരിമാഫിയക്കുള്ള താക്കീതായി. കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ വല്ലത്തായ്പാറയിലാണ് ജനകീയ കണ്‍വെന്‍ഷനും ബോധവത്കരണ ക്ളാസും സംഘടിപ്പിച്ചത്. മലയോര മേഖലയിലൊന്നാകെ ലഹരിമാഫിയ പിടിമുറുക്കിയ സാഹചര്യത്തിലാണ് സംഘാടകര്‍ ഇത്തരമൊരു പരിപാടിക്ക് മുതിര്‍ന്നത്. ജനകീയ കണ്‍വെന്‍ഷന്‍ കൊടുവള്ളി സി.ഐ എ. പ്രേംജിത്ത് ഉദ്ഘാടനം ചെയ്തു. വാര്‍ഡംഗം റുബീന കണ്ണാട്ടില്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി.കെ. വിനോദ് മുഖ്യാതിഥിയായിരുന്നു. ബോധവത്കരണ ക്ളാസിന് എ.പി. മുരളീധരന്‍ നേതൃത്വം നല്‍കി. മുജീബ്, ടി. വിശ്വനാഥന്‍, ഉമ്മര്‍ ഫൈസി, ഫാ. കുര്യാക്കോസ് മുഖാല, പി. മോഹനന്‍, വി.സി. കണ്ടന്‍കുട്ടി, ഹരീഷ് വാരിയത്ത് എന്നിവര്‍ സംസാരിച്ചു. മുജീബ് കീലത്ത് സ്വാഗതവും ഹരീഷ് വാരിയത്ത് നന്ദിയും പറഞ്ഞു. റുബീന കണ്ണാട്ടില്‍ (ചെയര്‍), മുജീബ് കീലത്ത് (ജന. കണ്‍), വളപ്പന്‍ മുഹമ്മദ് (ട്രഷ) എന്നിവര്‍ ഭാരവാഹികളായി കര്‍മസമിതി രൂപവത്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.