സിക വൈറസ്: ജില്ലയിലും ജാഗ്രത

കോഴിക്കോട്: അമേരിക്കന്‍ ഭൂഖണ്ഡങ്ങളില്‍ ഭീതി വിതച്ച സിക വൈറസ് ബാധക്കെതിരെ ജില്ലയിലും കനത്ത ജാഗ്രത. രോഗം പരത്തുന്ന ഈഡിസ് കൊതുകിന്‍െറ സാന്നിധ്യമുള്ളതിനാല്‍ ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കി. കൊതുകുനിവാരണ പ്രവര്‍ത്തനങ്ങളാണ് ആരോഗ്യവകുപ്പിന്‍െറ നേതൃത്വത്തില്‍ പുരോഗമിക്കുന്നത്. നാഗ്ജി ഫുട്ബാളില്‍ പങ്കെടുക്കുന്നതിന് ബ്രസീല്‍ ഉള്‍പ്പെടെയുള്ള വിദേശ ടീമുകള്‍ കോഴിക്കോട്ടത്തെിയ സാഹചര്യത്തില്‍ പ്രത്യേക ജാഗ്രതാ നിര്‍ദേശമാണുള്ളത്. ടീമംഗങ്ങള്‍ താമസിക്കുന്ന ഹോട്ടലുകളിലും മറ്റിടങ്ങളിലും അധികൃതര്‍ ഫോഗിങ് ഉള്‍പ്പെടെ മുന്‍കരുതല്‍ നടത്തി. ഫുട്ബാള്‍ നടക്കുന്ന കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍.എല്‍. സരിതയുടെ നേതൃത്വത്തില്‍ സംഘാടകര്‍ക്ക് പ്രത്യേക നിര്‍ദേശവും നല്‍കി. ലോകത്താകെ 16 ലക്ഷം പേര്‍ക്ക് വൈറസ് ബാധയേറ്റെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. ഇതില്‍ 15 ലക്ഷവും ബ്രസീലിലാണ്. കളിക്കാരില്‍ വൈറസ് ബാധ കണ്ടത്തെിയില്ളെങ്കിലും കേന്ദ്ര ആരോഗ്യവകുപ്പിന്‍െറ നിര്‍ദേശപ്രകാരമാണ് പ്രത്യേക നിരീക്ഷണം. വിമാനത്താവളങ്ങളില്‍ വരെ കര്‍ശന നിരീക്ഷണം വേണമെന്നാണ് കേന്ദ്ര നിര്‍ദേശം. സിക ബാധ പശ്ചാത്തലത്തില്‍ ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് ജില്ലയില്‍ പ്രതിരോധ നടപടിയെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. സരിത അറിയിച്ചു. ജില്ലയില്‍ സിക വൈറസ് ബാധ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രോഗം പരത്തുന്ന ഈഡിസ് കൊതുകിന്‍െറ സാന്നിധ്യം ജില്ലയിലുണ്ട്. വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കാന്‍ നിര്‍ദേശിച്ചു. നാലുദിവസമായി ജില്ലയില്‍ നിശ്ശബ്ദ പ്രവര്‍ത്തനം നടത്തിയതായും മെഡിക്കല്‍ ഓഫിസര്‍ വിശദീകരിച്ചു.ചികുന്‍ ഗുനിയ, ഡെങ്കിപ്പനി എന്നിവ പരത്തുന്ന ഈഡിസ് കൊതുകുകള്‍ ശുദ്ധജലത്തിലാണ് വളരുന്നത്. ടെറസിലും ചിരട്ടകളിലും മറ്റും കെട്ടിക്കിടക്കുന്ന വെള്ളം നീക്കംചെയ്യണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.