കൊടുവള്ളി: ലഹരിവസ്തു വില്‍പന സംഘങ്ങള്‍ നാട്ടിന്‍പുറങ്ങളില്‍ സജീവമാകുന്നു. സ്കൂള്‍ കോളജ് വിദ്യാര്‍ഥികള്‍ ഇത്തരം സംഘങ്ങളുടെ കെണിയില്‍പെടുന്ന സംഭവങ്ങള്‍ പതിവായി. ഒരു മാസത്തിനിടെ കൊടുവള്ളി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍നിന്നും വിവിധ കേസുകളിലായി അഞ്ചുകിലോഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. നിരോധിത ലഹരിവസ്തുക്കളുടെ വില്‍പന സജീവമായതിന്‍െറ തെളിവാണ് കഴിഞ്ഞദിവസം 101 ഹാന്‍സ് പൊതികള്‍ പൊലീസ് പിടിച്ചെടുത്തത്. വിദ്യാര്‍ഥികളെ കാരിയര്‍മാരാക്കിയും ഉപയോഗിക്കുന്നവരാക്കിയും വില്‍പനസംഘങ്ങള്‍ പണം കൊയ്യുന്ന കാഴ്ച വലിയ ദുരന്തങ്ങള്‍ക്ക് വഴിവെക്കുമെന്നാണ് ഇതിനെതിരെ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. ഏതാനും ദിവസംമുമ്പാണ് കൊടുവള്ളിയിലെ ഒരു സ്കൂളിലെ വിദ്യാര്‍ഥികളില്‍നിന്നും ലഹരിവസ്തു പിടിച്ചെടുത്ത സംഭവമുണ്ടായത്. ബൈക്കുകളിലും കാറുകളിലുമെല്ലാം മാന്യത ചമഞ്ഞത്തെുന്നവര്‍ വിദ്യാര്‍ഥികളെ വശീകരിച്ച് വലയിലാക്കി ലഹരിക്ക് അടിമകളാക്കുകയാണ് ചെയ്യുന്നതെന്നാണ് പറയുന്നത്. സമാനമായ സംഭവങ്ങള്‍ നേരത്തെയും നടന്നിട്ടുണ്ടെങ്കിലും സ്കൂളിന് അപമാനമാകുമെന്നതിനാല്‍ അധികൃതര്‍ സംഭവങ്ങള്‍ മറച്ചുവെക്കുകയാണ് ചെയ്യുന്നത്.നേരത്തെ കൊടുവള്ളിയിലും പരിസരപ്രദേശങ്ങളിലും ലഹരിവസ്തു വില്‍പനയും ഉപയോഗവും മരണത്തിനും ഇടയാക്കിയിട്ടുണ്ട്. കുട്ടികള്‍ മരിക്കാനിടയായ വാഹനാപകടംപോലും ഇതിലേക്കാണ് വിരല്‍ചൂണ്ടിയിരുന്നത്. നാട്ടിന്‍പുറങ്ങളിലടക്കം വിവിധ സ്ഥലങ്ങളില്‍ ലഹരിവസ്തുക്കള്‍ സൂക്ഷിക്കാനും കൈമാറാനുമെല്ലാം ഇടങ്ങളുണ്ടെന്നാണ് പറയപ്പെടുന്നത്. പ്രത്യേകമായ കോഡ് ഭാഷയാണത്രെ സംഘങ്ങള്‍ ഉപയോഗിച്ചുവരുന്നത്. വിദ്യാര്‍ഥികളടക്കമുള്ളവര്‍ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നതിന്‍െറ വിഡിയോ ദൃശ്യങ്ങള്‍ ഏതാനും മാസങ്ങള്‍ക്കുമുമ്പ് സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചിരുന്നു. ലഹരിവസ്തുക്കളുടെ വില്‍പനരംഗത്ത് ഇതര സംസ്ഥാന തൊഴിലാളികളും സജീവമാണെന്നാണ് പറയുന്നത്. ഇതിനെതിരെയുള്ള നടപടി സ്വീകരിക്കാന്‍ അധികൃതരുടെ ഭാഗത്തുനിന്നും നടപടികളുണ്ടായിട്ടില്ല. നഗരസഭാപരിധിയില്‍ വര്‍ധിച്ചുവരുന്ന മയക്കുമരുന്ന് ലഹരിയുപയോഗത്തിനും വ്യാപനത്തിനുമെതിരെ നടപടികള്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് ജനപ്രതിനിധികള്‍, പൊലീസ്, എക്സൈസ് ഉദ്യോഗസ്ഥര്‍, വിദ്യാലയ പ്രതിനിധികള്‍ എന്നിവരുടെ അടിയന്തരയോഗം വ്യാഴാഴ്ച രാവിലെ പത്തിന് നഗരസഭാ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ചെയര്‍പേഴ്സന്‍ ഷെരീഫ കണ്ണാടിപ്പൊയില്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.