നഗരത്തിലെ പ്രധാന കഞ്ചാവ് വില്‍പനക്കാരന്‍ പിടിയില്‍

കോഴിക്കോട്: പാളയം പച്ചക്കറി മാര്‍ക്കറ്റ്, പഴയ ബസ്സ്റ്റാന്‍ഡ് പരിസരം എന്നിവിടങ്ങളിലെ പ്രധാന കഞ്ചാവ് ചില്ലറ വില്‍പനക്കാരന്‍ എക്സൈസ് പിടിയില്‍. വെള്ളിമാടുകുന്ന്, മുരിങ്ങവയല്‍ പൊയിലില്‍ പ്രിന്‍സ് എന്ന ‘കഞ്ചാവ് പ്രിന്‍സി’നെയാണ് 47 ഗ്രാം വരുന്ന 23 പൊതി കഞ്ചാവുമായി കോഴിക്കോട് റേഞ്ച് എക്സൈസ് പാര്‍ട്ടി പിടികൂടിയത്. ചൊവ്വാഴ്ച വൈകീട്ട് അഞ്ചിനാണ് പ്രതിയെ കഞ്ചാവ് വില്‍പനക്കിടെ അറസ്റ്റ് ചെയ്തത്. നഗരത്തിലെ പ്രധാന കഞ്ചാവ് വില്‍പനക്കാരനാണ്. ബസ്സ്റ്റാന്‍ഡ് മാര്‍ക്കറ്റ് പരിസരത്തെ തൊഴിലാളികളും അന്യദേശതൊഴിലാളികളുമാണ് പ്രധാന ഉപഭോക്താക്കള്‍. കാസര്‍കോട്ടെ ഉപ്പളയില്‍നിന്ന് വാങ്ങി ട്രെയിന്‍ മാര്‍ഗം കോഴിക്കോട് എത്തിച്ച് വില്‍പന നടത്തുകയാണ് പതിവെന്ന് ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. മൂന്നാം ജുഡീഷ്യല്‍ ഫസ്റ്റ്ക്ളാസ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. കോഴിക്കോട് റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ സി. ശരത്ബാബുവിന്‍െറ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ എന്‍. ബഷീര്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ എം. ഹാരിസ്, സി. ശശി, ജി. ബൈജു, ധനീഷ്കുമാര്‍, ശ്രേയേഷ്, വിജിനേഷ് എഡിസണ്‍ എന്നിവര്‍ പങ്കെ ടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.