താമരശ്ശേരി: പഞ്ചായത്ത് ഭരണസമിതിയും സെക്രട്ടറിയും തമ്മില്‍ ശീതസമരം നിലനില്‍ക്കുന്ന താമരശ്ശേരി ഗ്രാമപഞ്ചായത്തില്‍ സെക്രട്ടറി താക്കോലുമായി മുങ്ങിയത് ഓഫിസ് പ്രവര്‍ത്തനത്തെ ബാധിച്ചു. ഒരുമാസത്തെ ലീവെടുത്ത സെക്രട്ടറി ജയപ്രകാശ്, ഇന്‍ചാര്‍ജിലുള്ള ഉദ്യോഗസ്ഥനെ ഫയലുകള്‍ സൂക്ഷിക്കുന്ന അലമാരയുടെ താക്കോല്‍ ഏല്‍പിക്കാതെപോയതാണ് പ്രശ്നത്തിന് കാരണമായത്. രാവിലെ ഓഡിറ്റിങ്ങിനത്തെിയ ഉദ്യോഗസ്ഥര്‍ക്ക് ഫയലുകള്‍ കിട്ടാതെ വന്നതോടെ പഞ്ചായത്തധികൃതര്‍ പൊലീസ് സഹായം തേടി. തുടര്‍ന്ന് പൊലീസ് സാന്നിധ്യത്തില്‍ പൂട്ട് പൊളിച്ചാണ് ഫയലുകള്‍ ഓഡിറ്റിങ്ങിന് കൊടുത്തത്. പഞ്ചായത്ത് ഭരണസമിതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സ്ഥലം മാറ്റിയ സെക്രട്ടറി ഹൈകോടതിയില്‍നിന്ന് സ്റ്റേ വാങ്ങിയാണ് വീണ്ടും തിരിച്ചത്തെിയത്. വീണ്ടും സ്ഥലംമാറ്റം വന്നപ്പോള്‍ ലീവെടുത്ത് താക്കോലുമായി സ്ഥലം വിടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.