കൊടുവള്ളി: പുഴയുടെ നീരൊഴുക്ക് തടയും വിധം പുഴയോരം ഇടിച്ച് കളിസ്ഥലം നിര്‍മിച്ചതായി പരാതി. പൂനൂര്‍ പുഴയുടെ കിഴക്കോത്ത് വില്ളേജ് ഓഫിസ് പരിധിയില്‍പെട്ട കച്ചേരിമുക്ക് തയ്യില്‍കടവിലാണ് പ്രദേശത്തെ ക്ളബിന്‍െറ നേതൃത്വത്തില്‍ എക്സ്കവേറ്റര്‍ ഉപയോഗിച്ച് കഴിഞ്ഞദിവസം കളിസ്ഥലം നിര്‍മിച്ചത്. പുഴ പ്രദേശം കൊടുള്ളി നഗരസഭ പരിധിയില്‍പെട്ടതാണത്രെ. പത്ത് മീറ്ററോളം വീതിയില്‍ പുഴയിലേക്ക് മണ്ണിടിച്ച് നികത്തിയതായാണ് പരാതിയില്‍ പറയുന്നത്. വര്‍ഷകാലത്ത് ഈ മണ്ണ് പുഴയെടുത്ത് സമീപത്തെ പുഴയോരങ്ങളിലെ പറമ്പുകള്‍ ഇടിയാന്‍ കാരണമാകുമെന്നാണ് പറയുന്നത്. പ്രദേശത്ത് കളിസ്ഥലം നിര്‍മിക്കാന്‍ ഇതുവരെയും ആരും അനുമതി നല്‍കിയിട്ടില്ലത്രെ. എന്നാല്‍, മാസങ്ങള്‍ക്ക് മുമ്പ് ക്ളബിന്‍െറ നേതൃത്വത്തില്‍ സര്‍ക്കാര്‍ കൈവശമുള്ള പുഴയുടെ ഭാഗം റവന്യൂ വകുപ്പ് അധികൃതരെ വരുത്തിച്ച് അളന്ന് പരിശോധിച്ച് അടയാളപ്പെടുത്തിയിരുന്നതായും പറയുന്നു. അനുമതിയില്ലാതെ പുഴയോരം ഇടിച്ച് കളിസ്ഥലം നിര്‍മിച്ച നടപടിക്കെതിരെ പുഴയോരത്തെ സ്ഥലം ഉടമകള്‍ കൊടുവള്ളി പൊലീസ്, നഗരസഭ സെക്രട്ടറി, കിഴക്കോത്ത് പഞ്ചായത്ത് സെക്രട്ടറി, കിഴക്കോത്ത് കൊടുവള്ളി വില്ളേജ് ഓഫിസര്‍മാര്‍ എന്നിവര്‍ക്ക് പരാതി നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.