കൃഷിനാശം: നഷ്ടപരിഹാരത്തുക വിതരണം നീളുന്നു

കോഴിക്കോട്: വരള്‍ച്ചയിലും വെള്ളപ്പൊക്കത്തിലും കൃഷിനാശമുണ്ടായവര്‍ക്കുള്ള നഷ്ടപരിഹാരത്തുക വിതരണം ചെയ്യുന്നത് നീളുന്നു. ഗ്രാമീണ മേഖലയിലെ നെല്‍, പച്ചക്കറി കര്‍ഷകര്‍ക്ക് ലഭിക്കാനുള്ള കോടിക്കണക്കിന് രൂപയാണ് വര്‍ഷങ്ങളായി വിതരണം ചെയ്യാത്തത്. സര്‍ക്കാറില്‍നിന്ന് സമയ ബന്ധിതമായി തുക ലഭിക്കാത്തതാണ് കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നത് വൈകാന്‍ കാരണം. അതിനിടെ 2013-2014 വര്‍ഷത്തിലുണ്ടായ കൃഷിനാശത്തിന്‍െറ നഷ്ടപരിഹാരത്തുകയില്‍ 70 ലക്ഷം രൂപ അനുവദിച്ചുകൊണ്ടുള്ള അറിയിപ്പ് കഴിഞ്ഞദിവസം ജില്ല കൃഷി ഓഫിസില്‍ ലഭിച്ചു. കലക്ടര്‍ മുഖേനെ തുക അനുവദിച്ചുകൊണ്ടുള്ള അറിയിപ്പില്‍ പ്രസ്തുത തുക ഉപയോഗിച്ച് വിത്തും വളവും നടീല്‍വസ്തുക്കളും കര്‍ഷകര്‍ക്ക് വാങ്ങിനല്‍കാനാണ് നിര്‍ദേശിക്കുന്നത്. ഇത്തരത്തിലൊരു നിര്‍ദേശമുള്ളതിനാല്‍ തുക പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട് നഷ്ടമുണ്ടായ കര്‍ഷകര്‍ക്ക് കൈമാറാനാകുമോയെന്ന കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ക്കും വ്യക്തതയില്ല. ഇതു സംബന്ധിച്ച് വ്യക്തത തേടി കൃഷിവകുപ്പ് ഡയറക്ടര്‍ക്കും ജില്ല കലക്ടര്‍ക്കും പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ കത്ത് കൈമാറിയിരിക്കയാണ്. നിലവില്‍ ഹെക്ടര്‍ നെല്ലിന് 12,000 രൂപവരെയാണ് നഷ്ടപരിഹാരത്തുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.