ജനങ്ങളെ ഭിന്നിപ്പിച്ച് ഭരണം കൈയാളാന്‍ ബി.ജെ.പി ശ്രമം –ഉമ്മന്‍ ചാണ്ടി

കൊടുവള്ളി: രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിച്ച് ജനങ്ങളെ ഭിന്നിപ്പിച്ച് ഭരണം കൈയാളാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. എളേറ്റില്‍ വട്ടോളിയില്‍ കോണ്‍ഗ്രസ് പണിത ഓഫിസ് കെട്ടിടത്തിന്‍െറ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് ഭരണത്തിലില്ളെങ്കിലും ജനങ്ങളുടെ മനസ്സ് കോണ്‍ഗ്രസിനൊപ്പമാണ്. സംസ്ഥാനത്ത് ഇടതുപക്ഷ സര്‍ക്കാറും ജനങ്ങള്‍ക്കെതിരാണ്. പാവപ്പെട്ടവന്‍െറ റേഷന്‍ അരി തന്നെ മുടക്കി ജനത്തെ പട്ടിണിയിലാക്കിയിരിക്കുകയാണ്. കേരള ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും ദിവസം റേഷന്‍ മുടങ്ങിയത്. ഇതിന്‍െറ മറവില്‍ അരിയുടെ വില പൊതുമാര്‍ക്കറ്റില്‍ കുതിച്ചുയര്‍ന്നിട്ടും റേഷന്‍ പുന$സ്ഥാപിക്കാന്‍ ഇതുവരെയും സര്‍ക്കാറിനായിട്ടില്ല. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ടി.എം. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്‍റായി തെരഞ്ഞെടുത്ത ടി. സിദ്ദീഖിന് പുളിയാറ അബൂബക്കര്‍ ഹാജി ഉപഹാരം നല്‍കി. കെ.സി. അബു മണ്ഡലത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആദരിച്ചു. കെ.പി. അനില്‍കുമാര്‍, കെ.പി. ബാബു, എം.എ. റസാഖ്, സി.ടി. ഭരതന്‍, എം.എം. വിജയകുമാര്‍, എ. അരവിന്ദന്‍, പി.കെ. സുലൈമാന്‍, സി.ടി. വനജ, ഗീത വെള്ളിലാട്ടുപൊയില്‍, ശ്രീജ സത്യന്‍ എന്നിവര്‍ സംസാരിച്ചു. ഗഫൂര്‍ മൂത്തേടത്ത് സ്വാഗതവും കെ.പി. വിനോദ്കുമാര്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.